നേരത്തെ അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളക്കാര്‍ നുഴഞ്ഞുകയറുന്നത് പരിശോധിക്കാന്‍ ഇസ്രയേലിന്റെ സംവിധാനങ്ങളാണ് ഉപയോഗിച്ചിരുന്നത്. ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതി വന്നതോടെ ടോണ്‍ബോ, ഇന്ത്യന്‍ സേനയ്ക്കായി ‘ടി- റെക്സ്’ വികസിപ്പിക്കുകയായിരുന്നു.
Read Also : സിപിഎം -ബിജെപി സംഘര്‍ഷം ; രണ്ട് പേർക്ക് ഗുരുതരപരുക്ക്
ജുറാസിക് യുഗത്തില്‍ ജീവിച്ചിരുന്ന ടിറനോസോറസ് റെക്സ് ( ടി – റെക്സ്) എന്ന ദിനോസറിന്റെ പേരാണ് ഇതിന് നല്‍കിയിരിക്കുന്നത്. വളരെ ദൂരെയുള്ള ഇരകളെ രാത്രിയിലും കാണാനും മണത്ത് അറിയാനും ടി. റെക്സിന് ശേഷിയുണ്ട്.
സേനയുടെ നിരവധി പ്രൊജക്ടുകളില്‍ ടോണ്‍ബോ ഭാഗമാണ്. കാശ്മീരിലെ നോര്‍ത്തേണ്‍ കമാന്‍ഡിനായി 3,000 നൈറ്റ് വിഷന്‍ ഗോഗിളുകള്‍ വിതരണം ചെയ്തു. എയര്‍ബസില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന സി 295 നിരീക്ഷണ വിമാനവുമായി ബന്ധപ്പെട്ട ഒരു പ്രൊജക്ടിലാണ് കമ്ബനി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കരസേനയുടെ അര്‍ജുന്‍ എം.കെ രണ്ട് യുദ്ധ ടാങ്കറുകളുമായി ബന്ധപ്പെട്ട പ്രൊജക്ടുമുണ്ട്.
15 മുതല്‍ 20 കിലോമീറ്റര്‍ വരെ രാവും പകലും അതിര്‍ത്തിയിലെ ചലനങ്ങള്‍ നിരീക്ഷിക്കാം.
രാത്രി കാഴ്ചയും ജി.പി.എസ് ട്രാക്കറും ഉണ്ട്.
ഇന്ധന സെല്ലുകള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തനം.
ലഡാക്കിലാണ് ടി – റെക്സ് വിന്യസിക്കുന്നത്.
18,000 അടി ഉയരത്തില്‍ ഒരെണ്ണം സ്ഥാപിച്ചു .
ദുര്‍ഘട കേന്ദ്രങ്ങളില്‍ ആളില്ലാത്ത സ്റ്റേഷനുകള്‍ സ്ഥാപിക്കാം. നിരീക്ഷണത്തിന് ടി – റെക്സ് മതി
Post Your Comments