Latest NewsIndiaNews

ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാത്സംഗം; പീഡനം മയക്കുമരുന്ന് കുത്തിവച്ചശേഷം, ദളിത് പെണ്‍കുട്ടി മരിച്ചു

ലഖ്‍നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും ബലാത്സംഗത്തിന് ഇരയായി ദളിത് വിദ്യാര്‍ത്ഥിനി മരിച്ചു. ബൽറാം പൂരിലാണ് സംഭവം. മയക്കുമരുന്ന് കുത്തിവെച്ച ശേഷമാണ് പെണ്‍കുട്ടിയെ അക്രമികള്‍ ബലാത്സംഗം ചെയ്‍തത്. ബലാത്സംഗത്തിന് ശേഷം അക്രമികൾ പെണ്‍കുട്ടിയുടെ ഇരു കാലുകളും തല്ലി ഒടിച്ചു.

Read also: നരേന്ദ്ര മോദി സര്‍ക്കാരിന്റെ കഴിഞ്ഞ ആറുവര്‍ഷത്തെ ഭരണം കര്‍ഷകരുടെ ചരിത്രപരമായ ഉയര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു: ജിതേന്ദ്ര സിംഗ്

കോളേജിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴിയാണ് 22കാരിയെ ഒരു സംഘം ആളുകൾ തട്ടികൊണ്ടു പോയത്. തുടർന്ന് മയക്കുമരുന്ന് കുത്തിവെച്ച ശേഷം പിഡിപ്പിക്കുകയും പെണ്‍കുട്ടിയുടെ ഇരു കാലുകളും തല്ലി ഒടിക്കുകയും ചെയ്തു.

തുടര്‍ന്ന് ഇവര്‍ ഒരു റിക്ഷായില്‍ പെണ്‍കുട്ടിയെ കയറ്റിവിടുകയായിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടി ബോധരഹിതയായി. വീട്ടുകാരാണ് പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പെണ്‍കുട്ടി മരിച്ചെന്ന് പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തുവെന്നും ഇതിൽ രണ്ടുപേരെ പെണ്‍കുട്ടിക്ക് മുന്‍പരിചയം ഉണ്ടെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പത്തൊമ്പതുകാരി മരിച്ചിരുന്നു. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഹത്‌റാസിലാണ് നാല് പേർ ചേർന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. രാജ്യത്തെ കണ്ണീരിലാഴ്ത്തിയ മരണവാർത്തയ്ക്ക് പിന്നാലെയാണ് വീണ്ടും ഉത്തർപ്രദേശിൽ നിന്നും ദളിത് വിദ്യാര്‍ത്ഥിനി മരണപെട്ട വാർത്ത പുറത്തുവരുന്നത്.

shortlink

Post Your Comments


Back to top button