ന്യൂഡല്‍ഹി: രാജ്യത്ത് ദിനംപ്രതി 87 പേര്‍ ബലാത്സംഗത്തിന് വിധേയമാവുന്നുവെന്ന് റിപോര്‍ട്ട്. ദേശീയ ക്രൈം റെക്കോഡ് ബ്യൂറൊ നല്‍കുന്ന കണക്കനുസരിച്ച് സ്ത്രീകള്‍ക്കെതിരായ അക്രമത്തില്‍ 2019ല്‍ മാത്രം 405861 കേസുകളാണ് നിലവിൽ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 7.3 ശതമാനമാണ് വര്‍ധനവ്. ഉത്തര്‍പ്രദേശാണ് ഒന്നാമതെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാൽ 59,853 സംഭവങ്ങളാണ് ഉത്തർപ്രദേശിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
2018 മുതല്‍ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ 2019 ല്‍ 4.5% വര്‍ദ്ധിച്ചു. 2019 ല്‍ കുട്ടികള്‍ക്കെതിരായ 1.48 ലക്ഷം കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ക്രൈം ബ്യൂറോയുടെ കണക്കുകളും ഗണ്യമായ വര്‍ദ്ധനവ് കാണിക്കുന്നു. ഇതില്‍ 46.6% തട്ടിക്കൊണ്ടുപോകല്‍ കേസുകളും 35.3% കേസുകളും ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ടതാണ്. ഉത്തര്‍പ്രദേശാണ് കുട്ടികള്‍ക്കെതിരേയുള്ള കുറ്റകൃത്യത്തില്‍ മുന്നില്‍. പോക്സോ നിയമപ്രകാരം 7,444 കേസുകളാണ് ഉത്തര്‍പ്രദേശില്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. തൊട്ടു താഴെ മധ്യപ്രദേശ മഹാരാഷ്ട്ര, ഡല്‍ഹി, ബിഹാര്‍ എന്നിവയും.
പശ്ചിമ ബംഗാള്‍ ഒഴികെ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 53 മെട്രോപോളിറ്റന്‍ നഗരങ്ങളിലും റിപോര്‍ട്ട് ചെയ്തിരിക്കുന്ന കേസുകളുടെ അടിസ്ഥാനത്തിലാണ് ക്രൈം റെക്കോര്‍ഡ്സ് ബ്യുറോ ഡാറ്റ തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്ത് 378236 കേസുകളാണ് 2018 ല്‍ രജിസ്റ്റര്‍ ചെയ്തത്. ഇവയില്‍ 33356 കേസുകള്‍ പീഡനം സംബന്ധിച്ചവയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2017ല്‍ 32559 ആയിരുന്നു പീഡനം സംബന്ധിച്ച കേസുകള്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ 30.9 ശതമാനം കേസുകളും ഗാര്‍ഹിക പീഡനവും, ഭര്‍ത്താവില്‍ നിന്നുള്ള പീഡനം സംബന്ധിച്ചതുമാണ്. സ്ത്രീത്വത്തിനെതിരായ അതിക്രം 21.8 ശതമാനമാണ്. 17.9 ശതമാനം സംഭവങ്ങള്‍ തട്ടിക്കൊണ്ട് പോകലിനെ കുറിച്ചുള്ള പരാതിയാണ്.
Post Your Comments