KeralaLatest NewsNews

സിബിഐ അന്വേഷിക്കട്ടെ : അന്വേഷണം തടയാനുള്ള നിയമനിര്‍മാണം ആലോചനയിലില്ല : മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിബിഐ സിബിഐയുടെ പണിയെടുക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അത്തരം ഓര്‍ഡിനന്‍സ് കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ അത്തരം ഒരു തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിബിഐയെ നിയന്ത്രിക്കാനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ തയ്യാറാക്കികൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

Read Also : സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ? തീരുമാനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ഓര്‍ഡിനന്‍സിന്റെ ഫയല്‍ ഒപ്പിടാനായി നിയമ സെക്രട്ടറിയുടെ മുന്നിലെത്തിയിരിക്കുകയാണ്. ഈ ഓര്‍ഡിനന്‍സുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ശ്രമിക്കരുത്. അതില്‍ ഒപ്പിടരുതെന്നു ഗവര്‍ണറോട് രേഖാമൂലം ആവശ്യപ്പെടുമെന്ന് ചെന്നിത്തല പറഞ്ഞു. അത് ഫലിച്ചില്ലെങ്കില്‍ കോടതിയില്‍ നിയമപരമായും പുറത്ത് രാഷ്ട്രീയമായും നേരിടും. ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുമെന്നു പറഞ്ഞ മുഖ്യമന്ത്രി എങ്ങനെയാണ് സിബിഐയെ തടയുന്നതെന്നു ചെന്നിത്തല ചോദിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button