KeralaLatest NewsNews

പെരിയ ഇരട്ടക്കൊലക്കേസ്: കേസ് ഡയറി നൽകിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് ക്രൈംബ്രാഞ്ചിനോട് സി.ബി.ഐ.

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിൽ നിലപാട് കടുപ്പിച്ച് സിബിഐ. കേസ് ഡയറി നൽകിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് ക്രൈംബ്രാഞ്ചിന് മുന്നറിയിപ്പ് നൽകി. സിആര്‍പിസി 91 പ്രകാരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് സിബിഐ നോട്ടീസ് നൽകിയത്. ഇത് ഏഴാമത്തെ പ്രാവശ്യമാണ് കേസില്‍ സിബിഐ നോട്ടീസ് നൽകുന്നത്.

Read also: നേരം ഒന്ന് ഇരുട്ടിവെളുത്തപ്പോൾ ലക്ഷാധിപതി; നദിയിൽ നിന്ന് വയോധികയ്ക്ക് ലഭിച്ചത് ലക്ഷങ്ങൾ വിലയുള്ള മത്സ്യം

സിആര്‍പിസി 91 പ്രകാരം സംസ്ഥാന ഏജൻസിക്ക് സിബിഐ നോട്ടീസ് നൽകുന്നത് അപൂർവമാണ്. സുപ്രീം കോടതിയിൽ അപ്പീലുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. രേഖകൾ ആവശ്യപ്പെട്ട് സി.ബി.ഐ എറണാകുളം സി.ജെ.എം കോടതിയേയും സമീപിച്ചു. തിങ്കളാഴ്ചയാണ് സി.ബി.ഐ അപേക്ഷ നൽകിയത്.

2019 ഫിബ്രവരി 17-നായിരുന്നു കാസർകോട്ട് കല്യോട്ട് വെച്ച് ബൈക്കിൽ സ‌ഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തുന്നത്.

shortlink

Post Your Comments


Back to top button