Latest NewsInternational

പാകിസ്ഥാന്‍ മറ്റൊരു യമന്‍ ആകുമോ? ഷിയ – സുന്നി സംഘര്‍ഷം മുറുകുന്നു

2001 മുതല്‍ 2008 വരെ 4000 ത്തിലധികം ഷിയകള്‍ അവരുടെ വിഭാഗത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലപ്പെട്ടുവെന്ന് ഒരു ഡാറ്റ കാണിക്കുന്നു

കറാച്ചി: പാക്കിസ്ഥാനില്‍ ഷിയ – സുന്നി പോരു മുറുകുകയാണ്. ഷിയകള്‍ക്കെതിരായുള്ള പ്രതിഷേധമാണ് എല്ലായിടത്തും. “ഞങ്ങളുടെ പ്രസ്ഥാനം ഏതെങ്കിലും വിഭാഗീയ വിഭാഗത്തിന് എതിരല്ല, ഞങ്ങളുടെ പ്രസ്ഥാനം നമ്മുടെ ബഹുമാനപ്പെട്ട വ്യക്തിത്വങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന വ്യക്തികള്‍ക്കെതിരെയാണ്,” എന്നാണ് പ്രമുഖ പ്രഭാഷകനായ മുഫ്തി മുനീബ്-ഉര്‍-റഹ്മാന്‍ പറഞ്ഞത്.

മുഹറം ആഷോഷത്തിനെ സംബന്ധിച്ചുള്ള സംഘര്‍ഷമാണ് കറാച്ചിയിലും മറ്റ് പ്രമുഖ നഗരങ്ങളിലും നടക്കുന്നത് . പാക്കിസ്ഥാന്റെ 21 % ജനസംഖ്യയില്‍ ഷിയ കളാണ് ഉള്ളത്. ഇവര്‍ കാഫിറുകള്‍ അധവാ മുസ്ലിം വിഭാഗമല്ല വിവാദ പരാമര്‍ശങ്ങളും പല പ്രമുഖരും നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഷിയകളെ സംരക്ഷിക്കാന്‍ ഇന്ത്യ തയ്യാറാകണമെന്ന് ബിജെപിയിലെ സുബ്രഹ്മണ്യ സ്വാമി ട്വീറ്റ് ചെയ്തിട്ടുണ്ട്. പാകിസ്ഥാന്‍ സുന്നികള്‍ അവരെ കൂട്ടക്കൊല ചെയ്യാന്‍ ഒരു അജണ്ട തയ്യാറാക്കിയിട്ടുണ്ടെന്നും പരാമര്‍ശിച്ചു.

2001 മുതല്‍ 2008 വരെ 4000 ത്തിലധികം ഷിയകള്‍ അവരുടെ വിഭാഗത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലപ്പെട്ടുവെന്ന് ഒരു ഡാറ്റ കാണിക്കുന്നു. മറ്റൊരു വിഭാഗത്തില്‍ പെട്ടവരായതിനാല്‍ ഷിയകളെ നിരന്തരം ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും കൊല്ലുകയും ചെയ്തിട്ടുണ്ട്.

read also: “60 വ​യ​സ്​ പൂ​ര്‍​ത്തി​യാ​യ എ​ല്ലാ ഇ​ന്ത്യ​ന്‍ പൗ​ര​നും പ്ര​തി​മാ​സം 10,000 രൂ​പ പെ​ന്‍​ഷ​ന്‍ അ​നു​വ​ദി​ക്കണം” വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ന്‍​ഷ​ന്‍ ജി​ദ്ദ പ്രൊ​വി​ന്‍​സ് ക​മ്മി​റ്റി നി​ല​വി​ല്‍ വ​ന്നു

ഇത് ഭിന്നതയ്ക്കും സര്‍ക്കാരിനെതിരായ ഷിയകളുടെ പ്രക്ഷോഭത്തിനും ഇടയാക്കും, ഇതലുടെ പാകിസ്ഥാന്‍ മറ്റൊരു യെമനായി മാറുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. പാക്കിസ്ഥാന് സൗദി അറേബ്യയില്‍ നിന്ന് പിന്തുണ ലഭിച്ചാലും ഇറാനുമായൊരു സംഘര്‍ഷം നല്ലതിനല്ല. ഇന്ത്യ ഇതിനകം തന്നെ ഈ വിഭജനം കൂടുതല്‍ ആഴത്തിലാക്കാനുള്ള അവസരങ്ങള്‍ തേടുകയാണ്.

shortlink

Post Your Comments


Back to top button