തിരുവനന്തപുരം : ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ വെറുതേവിട്ട സിബിഐ കോടതി വിധി വേദനാജനകമെന്ന് മുസ്‍ലിം ലീഗ് നേതാവ് എം.കെ മുനീര്‍. കോടതിയില്‍ പ്രതീക്ഷയുണ്ടായിരുന്നു. തുടര്‍നടപടികള്‍ ആലോചിക്കുമെന്നും മുനീര്‍ പറഞ്ഞു.
കോടതികളെ മാനിക്കുന്ന ഒരു കീഴ്വഴക്കമാണ് പൊതുവെ മുസ്‍ലിം ലീഗിനുള്ളത്. ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് ക്ഷേത്രം പണിയാന്‍ അനുമതി കൊടുത്തുകൊണ്ടുള്ള വിധി വന്നപ്പോഴും പള്ളി പൊളിച്ചത് ശരിയായില്ല എന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ അത് പൊളിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് വിശ്വസിച്ചവരാണ് ഇന്ത്യയിലെ എല്ലാ മതേതര വിശ്വാസികളും.
പക്ഷെ, ആ പ്രതീക്ഷകളെല്ലാം ഇല്ലാതായി. കോടതി പറയുന്നത് മാനിക്കണമെന്നിരിക്കെ, വേദനയോടെ വിധി സ്വീകരിക്കുകയാണ്. എം.കെ മുനീര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments