Latest NewsNewsIndia

‘ചൈനീസ് നീക്കങ്ങൾക്ക് ആകാശക്കണ്ണ്’; മാലിദ്വീപിന് ഡോര്‍നിയര്‍ വിമാനം ഇന്ത്യ നല്‍കുന്നത് വെറുതെയല്ല

കടൽ നിരീക്ഷണം ശക്തമാക്കാൻ മാലിദ്വീപിന് ഡോര്‍നിയര്‍ നിരീക്ഷക വിമാനം നൽകി ഇന്ത്യയുടെ പുത്തൻ നീക്കം. മാലദ്വീപ് നാഷണൽ ഡിഫൻസ് ഫോഴ്സാണ്(എം.എൻ.ഡി.എഫ്) വിമാനം ഉപയോഗിക്കുക. ഇതിന്റെ പ്രവർത്തന ചെലവ് ഇന്ത്യ വഹിക്കും. ഇതിനായി പൈലറ്റുമാരും എൻജിനിയർമാരും അടക്കം ഏഴുപേർക്ക് ഇന്ത്യൻ നാവികസേന പരിശീലനം നൽകിയിട്ടുണ്ട്.

Read Also : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് 5 മാസം പ്രായമുള്ള കുഞ്ഞ്

അനധികൃത മത്സ്യബന്ധനം, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത് തുടങ്ങിയവ തടയാം,ഭീകരവിരുദ്ധ നീക്കങ്ങൾക്കും ഉപയോഗപ്പെടുത്താം തുടങ്ങിയവയാണ് ഇതിന്റെ പ്രയോജനങ്ങൾ. ഇരുരാജ്യങ്ങളിലെയും സർക്കാരുകൾ തമ്മിലേർപ്പെട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് വിമാനം കൈമാറിയത്. വിമാനം എത്തിയതായി മാലെയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ട്വീറ്റ് ചെയ്തു.

 

മാലദ്വീപ് മുൻ പ്രസിഡന്റ് അബ്ദുള്ള യാമീൻ 2016 ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ ഒരു വിമാനം നൽകണമെന്ന് അഭ്യർത്ഥിച്ചിരുന്നു. നിലവിലെ പ്രസിഡന്റ് ഇബ്രാഹീം സോലിഹാണ് ഇതിന്റെ നീക്കങ്ങൾ വേഗത്തിലാക്കിയത്. ഇതുകൂടാതെ മാലിയുമായി അടുത്തു കിടക്കുന്ന മൂന്ന് ദ്വീപുകളെ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിക്കായി 500 ദശലക്ഷം ഡോളർ സഹായവും ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പ്രഖ്യാപനം.

shortlink

Post Your Comments


Back to top button