
കോഴിക്കോട്; കേരളത്തിലെ അതിഥി തൊഴിലാളികള്‍ക്ക് ഹോസ്റ്റല്‍ രൂപത്തില്‍ താമസ സൗകര്യം നല്‍കുന്ന പദ്ധതിയാണ് ‘അപ്ന ഘർ ‘.
സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഭവനം ഫൗണ്ടേഷന്‍ കേരള വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ കിനാലൂര്‍ സ്‌കീമിന്റെ ശിലാസ്ഥാപനം തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഒക്ടോബര്‍ മൂന്നിന് രാവിലെ 11 മണിക്ക് കിനാലൂര്‍ കെ.എസ്.ഐ.ഡി.സി പാര്‍ക്കില്‍ നിര്‍വ്വഹിക്കും. പുരുഷന്‍ കടലുണ്ടി എം.എല്‍.എ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ എം.കെ.രാഘവന്‍ എംപി മുഖ്യാതിഥിയായിരിക്കും.
Post Your Comments