തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഭീഷണി സന്ദേശം. ഇതോടെ തിരുവനന്തപുരം നഗരത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കി. പിന്നാലെ വിളിച്ച ഫോണിന്റെ ഉടമയെ കായംകുളത്ത് കസ്റ്റഡിയിലെടുത്തു.
മൂന്നു ദിവസം മുൻപ് മൊബൈൽ ഫോൺ നഷ്ടപ്പെട്ടുവെന്നാണ് മൊഴി. കായംകുളം ചേരാവള്ളി സ്വദേശിയാണ് ഇയാൾ. കസ്റ്റഡിയിലെടുത്ത ആളിൽ നിന്നും മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.
Post Your Comments