തിരുവനന്തപുരം: അശ്ലീല യൂട്യൂബര്‍ വിജയ്. പി നായര്‍ക്കെതിരെ സൈനികരുടെ സംഘടന . പട്ടാളക്കാര്‍ പട്ടാളക്കാര്‍ സ്ത്രീലമ്പടന്‍മാരും ബലാത്സംഗം ചെയ്യുന്നവരുമാണെന്ന് വീഡിയോ ഇറക്കിയതിനെതിരെയാണ് ഇയാള്‍ക്ക് എതിരെ സൈനികരുടെ സംഘടന രംഗത്ത് വന്നിരിക്കുന്നത്. വിജയ് പി നായര്‍ക്കെതിരെ സൈനികര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.യൂട്യൂബ് ചാനലിലൂടെ ഇയാള്‍ സൈനികരെ അധിക്ഷേപിച്ചെന്നാണ് പരാതി.
അതേസമയം, സ്ത്രീകളെ അധിക്ഷേപിച്ച് വിജയ് പി നായര്‍ പോസ്റ്റ് ചെയ്ത അശ്ലീല വീഡിയോകള്‍ ഇതിനിടെ യൂട്യൂബ് നീക്കം ചെയ്തിരുന്നു. ഇയാളുടെ യൂട്യൂബ് ചാനലടക്കമാണ് നീക്കം ചെയ്തത്. നേരത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഇക്കാര്യത്തിനായി മെയില്‍ അയച്ചിരുന്നെങ്കിലും യുട്യൂബ് നടപടിയെടുത്തിരുന്നില്ല. അപ്പോഴേക്കും വിവാദ വീഡിയോ ലക്ഷങ്ങളാണ് കണ്ടത്.
കേട്ടാല്‍ അറയ്ക്കുന്ന പദ പ്രയോഗങ്ങളും പരാമര്‍ശങ്ങളുമാണ് വിജയ് നായര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ നടത്തിയിരുന്നത്. നാല് മാസം മുമ്പ് മാത്രമാണ് ഇയാള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വീഡിയോകള്‍ ചെയ്ത് പുറത്തുവിട്ടിരുന്നത് vitirix sceneഎന്ന് പേരിട്ടിരിക്കുന്ന ചാനലില്‍ ആദ്യമാദ്യം സിനിമ സംബന്ധിയായും സ്റ്റോക്ക് മാര്‍ക്കറ്റിങ് സംബന്ധിച്ചുമായിരുന്നു വീഡിയോകള്‍ ചെയ്ത് തുടങ്ങിയിരുന്നത്. പിന്നീട് അശ്ലീലതയും സ്ത്രീവിരുദ്ധതയും കൂട്ടിചേര്‍ത്ത് വീഡിയോകള്‍ ഇയാള്‍ തയ്യാറാക്കി അവതരിപ്പിക്കുകയായിരുന്നു.
കേരളത്തിലെ ഫെമിനിസ്റ്റുകള്‍ സ്ഥിരമായി ജെട്ടി ധരിക്കാറില്ല’ സ്ത്രീകളെ വശീകരിക്കാനുള്ള മന്ത്രം, രതി മൂര്‍ച്ഛ നല്‍കിയ മകന്‍, തുടങ്ങി കേട്ടാല്‍ അറയ്ക്കുന്ന പദപ്രയോഗങ്ങളും തലക്കെട്ടിലുമായിരുന്നു ഇയാള്‍ വീഡിയോ അവതരിപ്പിച്ചിരുന്നത്.
ആദ്യ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായ കവയിത്രി സുഗതകുമാരി, ഡബിങ് ആര്‍ട്ടിസ്റ്റ് , രഹ്ന ഫാത്തിമ, തൃപ്തി ദേശായി, ബിന്ദു അമ്മിണി , കനക ദുര്‍ഗ്ഗ എന്നിവരില്‍ ചിലരെ പേരെടുത്ത് പറഞ്ഞും മറ്റുള്ളവരുടെ ചിലരുടെ പേര് പറയാതെ തന്നെ ഐഡിന്റിറ്റി പറഞ്ഞുമൊക്കെയായിരുന്നു പലപ്പോഴും ഇയാള്‍ വീഡിയോകള്‍ ചെയ്തിരുന്നത്.തുടര്‍ന്ന് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ അടക്കമുള്ള സ്ത്രീകള്‍ പൊലീസിനെ സമീപിക്കുകയും സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് നായരുടെ മുഖത്ത് കരി മഷി ഒഴിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ പ്രതിഷേധം നടന്നത്.
Post Your Comments