ദുബായ്: കോവിഡ് നിയമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് കായിക പരിശീലന സ്ഥാപനങ്ങൾ ഉൾപ്പടെ 22 സ്ഥാപനങ്ങൾക്ക് പിഴയുമായി ദുബായ് സർക്കാർ. ദുബായ് ഇക്കണോമി ഡിപ്പാര്‍ട്മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് നടപടി. ജീവനക്കാര്‍ മാസ്ക് ധരിക്കാതിരുന്നതിനാണ് 19 സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടത്.
Read Also: പോളിംഗ് ബൂത്തുകളില്‍ കൊറോണ രോഗികള്‍ക്ക് പ്രത്യേക ക്യൂ
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്ന 6 കായിക പരിശീലന കേന്ദ്രങ്ങള്‍ക്കും ദുബായ് സർക്കാർ പിഴ ചുമത്തി. സന്ദര്‍ശകര്‍ മാസ്ക് ധരിക്കാതിരിക്കുക, അകലം ഉറപ്പാക്കാതിരിക്കുക എന്നീ നിയമലംഘനങ്ങളാണ് ദുബായ് ഇക്കോണമി അധികൃതര്‍ കണ്ടെത്തിയത്. സാമൂഹിക അകലം പാലിക്കാതിരുന്നതിനാണ് മൂന്നു സ്ഥാപനങ്ങള്‍ക്ക് പിഴ ശിക്ഷ നല്‍കിയതെന്നും അധികൃതര്‍ വ്യക്തമാക്കി.
മൊബൈല്‍ കടകള്‍, തയ്യല്‍ സ്ഥാപനങ്ങള്‍, കെട്ടിട നിര്‍മാണ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവ നടപടി നേരിട്ട സ്ഥാപനങ്ങളില്‍ ഉള്‍പ്പെടുന്നു. ഇന്റര്‍നാഷനല്‍ സിറ്റി, അല്‍ മുറാര്‍, അയല്‍ നസിര്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
Post Your Comments