Latest NewsIndia

യു​​പി​​യി​​ലെ കൊ​​ടും കു​​റ്റ​​വാ​​ളി ഖാന്‍ മുബാറകിന്റെ അനധികൃതമായി നിര്‍മ്മിച്ച വീട് സര്‍ക്കാര്‍ പൊളിച്ചു മാറ്റി

അംബേദ്കര്‍ നഗര്‍ ജില്ലയില്‍ മുബാറക് നിര്‍മ്മിച്ച ഒരു കോടി രൂപയുടെ രണ്ട് നില വീടാണ് സര്‍ക്കാര്‍ പൊളിച്ച്‌ നീക്കിയത്.

ല​​ക്നോ: യു​​പി​​യി​​ല്‍ കൊ​​ടും കു​​റ്റ​​വാ​​ളി ഖാ​​ന്‍ ഖാന്‍ മുബാറക് അനധികൃതമായി നിര്‍മ്മിച്ച വീട് സര്‍ക്കാര്‍ പൊളിച്ച്‌ നീക്കി. വി​​വി​​ധ ജി​​ല്ല​​ക​​ളി​​ലാ​​യി 35 കേ​​സു​​ക​​ളാ​​ണു ഖാ​​ന്‍ മു​​ബാ​​റ​​ക്കി​​നെ​​തി​​രെ​​യു​​ള്ള​​ത്. അംബേദ്കര്‍ നഗര്‍ ജില്ലയില്‍ മുബാറക് നിര്‍മ്മിച്ച ഒരു കോടി രൂപയുടെ രണ്ട് നില വീടാണ് സര്‍ക്കാര്‍ പൊളിച്ച്‌ നീക്കിയത്.

സെ​​പ്റ്റം​​ബ​​ര്‍ 22ന് ​​ഖാ​​ന്‍ മു​​ബാ​​റ​​ക്കി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള 1.40 കോ​​ടി രൂ​​പ വി​​ല മ​​തി​​ക്കു​​ന്ന 20 ക​​ട​​ക​​ളും ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ടം ഇ​​ടി​​ച്ചു​​നി​​ര​​ത്തി​​യി​​രു​​ന്നു. ഇതിന് പിന്നാലെയാണ് വീടുകൂടി പൊളിച്ച്‌ നീക്കിയത്.

read also: ആയുഷ്മാൻ ഭാരത് മെഗാ മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 4ന് കണ്ണൂരിൽ

35 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൊടും കുറ്റവാളിയാണ് മുബാറക്. ഗാംങ്സ്റ്റര്‍ നിയമം ചുമത്തി മുബാറകിനെതിരെ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്.

shortlink

Post Your Comments


Back to top button