KeralaLatest NewsNews

സര്‍ക്കാരിനെതിരെ 10 ഏജന്‍സികളുടെ അന്വേഷണം നടത്തുന്നത് കേരളത്തിന് അപമാനം: ബെന്നി ബെഹനാന്‍

സർക്കാരിനെതിരെ എട്ട് കേന്ദ്ര ഏജന്‍സികളും രണ്ട് സംസ്ഥാന ഏജന്‍സികളുമാണ് കേസുകള്‍ അന്വേഷിക്കുന്നത്.

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ 10 ഏജന്‍സികളുടെ അന്വേഷണം നടത്തുന്നത് കേരളത്തിന് അപമാനകാര്യമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാൻ. സര്‍ക്കാരിനെ അട്ടിമറിക്കാനാണ് അന്വേഷണങ്ങളെന്ന എല്‍.ഡി.എഫ് പ്രചാരണം വസ്തുതകള്‍ മറച്ചുവയ്ക്കലാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Read Also: സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കരുത്ത് കര്‍ഷകര്‍ക്കുള്ള കാര്യം മറക്കരുത്; കാർഷിക ബില്ലിനെതിരെ കമല്‍ഹാസ്സന്‍

സർക്കാരിനെതിരെ എട്ട് കേന്ദ്ര ഏജന്‍സികളും രണ്ട് സംസ്ഥാന ഏജന്‍സികളുമാണ് കേസുകള്‍ അന്വേഷിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ നടക്കുന്ന അന്വേഷണത്തിന് പല തലങ്ങളുണ്ട്. ഒപ്പം താമസിക്കുന്ന മകന്റെ സ്വത്ത് മരവിപ്പിക്കല്‍ അന്വേഷണത്തില്‍ നിന്ന് കോടിയേരിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്നയ്ക്കൊപ്പം ഫോട്ടോയെടുക്കാന്‍ കഴിയുന്ന സ്വാതന്ത്രവും സ്വാധീനവും ബിനീഷിനുണ്ടെന്ന് വ്യക്തമായി. അനില്‍ അക്കര എംഎല്‍എ നല്‍കിയ പരാതിയിലും താന്‍ ലോക്‌സഭയില്‍ ഉന്നയിച്ച ആവശ്യപ്രകാരവുമാണ് സിബിഐ അന്വേഷണം നടക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button