Latest NewsNewsIndia

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് 3.5 കോടി തട്ടിയ കേസിൽ ടെലിവിഷൻ അവതാരികയും ഭർത്താവും അറസ്റ്റിൽ

മുംബൈ: ഐപിഎസ് ഉദ്യോഗം വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് 3.5 കോടി തട്ടിയ കേസിൽ ടെലിവിഷൻ അവതാരികയെയും ഭർത്താവിനേയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. സ്പാന റാൽഹാൻ (28), ഭർത്താവ് പുനീത് കെ റാൽഹാൻ (26) എന്നിവരെയാണ് പഞ്ചാബിലെ ജലന്ധറിൽ രജിസ്റ്റർ ചെയ്ത കേസിൽ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

Read also: കോവിഡിന്റെ ഉറവിടം എവിടെയെന്ന് പോലും കണ്ടെത്താനാവാത്ത ഒരു സംഘടനയെ ഇനി എന്തിനാണ് ഈ ലോകത്തിന്..?; മോദിയുടെ ചോദ്യം ഏറ്റെടുത്ത് ലോക മാധ്യമങ്ങൾ

പഞ്ചാബിലെ ജലന്ധർ സ്വദേശിയിൽ നിന്നാണ് ഐപിഎസ് ഉദ്യോഗം വാഗ്ദാനം ചെയ്ത് പ്രതികൾ 3.5 കോടി രൂപ തട്ടിയത്. യുവാവിനെ ജലന്ധറിൽ തന്നെ നിയമിക്കുമെന്ന് ഇരുവരും ഉറപ്പും നൽകിയിരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെയും നാഷണൽ പോലീസ് അക്കാദമിയുടെയും വ്യാജ നിയമന കത്തുകളും യുവാവിന് ഇവർ നൽകിയിരുന്നു. എന്നാൽ വഞ്ചിതനായെന്ന് മനസ്സിലാക്കിയ യുവാവ് ജലന്ധർ പോലീസിൽ പരാതി നൽകി. ജലന്ധർ മജിസ്‌ട്രേറ്റ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും മുംബൈയിലേക്ക് മുങ്ങിയ പ്രതികളെ പിടിക്കാൻ ജലന്ധർ പോലീസിന് കഴിഞ്ഞില്ല.

തുടർന്ന് പഞ്ചാബ് പോലീസ് മുംബൈ പോലീസിനെ സമീപിച്ചു. മുംബൈ ക്രൈംബ്രാഞ്ച്, നഗരത്തിലെ ഒഷിവാര പ്രദേശത്തെ ഒരു അപ്പാർട്ട്മെന്റിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. അതിനുശേഷം പഞ്ചാബ് പോലീസ് ഇവരുടെ ട്രാൻസിറ്റ് റിമാൻഡ് വാങ്ങി ജലന്ധറിലേക്ക് കൊണ്ടുപോയി.വഞ്ചന, വിശ്വാസലംഘനം, ക്രിമിനൽ ഗൂഡാലോചന എന്നീ കുറ്റങ്ങൾ ആണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

shortlink

Post Your Comments


Back to top button