തായ്‌ലാന്റ് കഴിഞ്ഞ ആഴ്ച വലിയ ജനകീയ പ്രക്ഷോഭത്തിനാണ് സാക്ഷ്യം വഹിച്ചത്. അതിന് പ്രധാനകാരണം അവിടത്തെ പ്രധാനമന്ത്രിയായ പ്രയൂട്ട് ചാന്‍ ഒ ചാ ആയിരുന്നു. എന്നാല്‍ ആ പ്രക്ഷോഭം അദ്ദേഹത്തിനെതിരെ മാത്രമായിരുന്നില്ല അഴിമതിയിലും ആഡംബരത്തിലും മുങ്ങിയ തായ്ലാന്‍ഡ് രാജാവിനെതിരെയുമായിരുന്നു.
തായ്‌ലാന്റ് രാജാവ് ജനങ്ങളേക്കാള്‍ സ്വന്തം സുഖത്തെയും സന്തോഷത്തെയും മാത്രമാണ് നോക്കുന്നത്. ഇതിനായി വിദേശരാജ്യങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കോടികളാണ് രാജാവ് ചെലവഴിക്കുന്നത്. സുഖവാസത്തിന് പോകുമ്പോള്‍ ഭാര്യയെ കൂടെകൂട്ടാറില്ല പകരം അവിടങ്ങളിലെ സുന്ദരിമാരായിരിക്കും രാജാവിനൊപ്പം അന്തിയുറങ്ങുക. 4300 കോടി ഡോളറാണ് രാജകുടുംബത്തിന്റെ ആകെ ആസ്തി. അത് തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടി ധൂര്‍ത്തടിച്ചു കൊണ്ടിരിക്കുകയാണ് കിംഗ് രാമത എന്നറിയപ്പെടുന്ന മഹാവാജിറാലോങ്ങ്കോണ്‍.
രാജ്യത്ത് കോവിഡ് കോസുകള്‍ വര്‍ധിച്ചു വരുമ്പോളും രാജാവ് തന്റെ പതിവ് തെറ്റിച്ചില്ല . പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാതെ ഇരുപതോളം ലൈംഗിക പങ്കാളികളടങ്ങുന്ന വന്‍സംഘത്തോടൊപ്പം, ബവേറിയയിലെ ഒരു റിസോര്‍ട്ടില്‍ സുഖവാസത്തിലാണ് രാജാവ്. ആയിരക്കണക്കിന് ഡോളര്‍ മുറിവാടകയുള്ള ലക്ഷ്വറി റിസോര്‍ട്ടിലെ ഒരു ഫ്‌ലോതന്നെ രാജാവ് മുഴുവനായി വാടകയ്‌ക്കെടുക്കുകയായിരുന്നു. ലോക്ക് ഡൗണിനെതുടര്‍ന്ന് അടച്ചുപൂട്ടിയിരുന്ന റിസോര്‍ട്ട് രാജാവിനായി തുറന്നു കൊടുക്കുകയായിരുന്നു.
ജര്‍മ്മന്‍ ഷോപ്പിംഗ് സെന്ററില്‍ തന്റെ ഉല്ലാസ സംഘത്തിലെ ഒരു യുവതിക്കൊപ്പം നടന്നു പോകുന്ന രാജാവിന്റെചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. അതേസമയം ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്യുന്നതിനും രാജാവ് ശ്രമിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ കോവിഡില്‍ ബുദ്ധമുട്ടുന്ന സമയത്തും സ്വന്തം സുഖവും സന്തോഷവും മാത്രം നോക്കി ജീവിക്കുന്ന രാജാവിന്റെ പുതിയ വിവരങ്ങള്‍ അറിഞ്ഞതോടെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ജര്‍മനിയില്‍ സുഖവാസത്തില്‍ കഴിയുന്ന ഒരു രാജാവിനെ തായ്ലന്‍ഡിന് ആവശ്യമുണ്ടോ? എന്ന മുദ്രവാക്യം ഉയര്‍ത്തി ജര്‍മനിയിലെ തായ് വംശജരും നാട്ടുകാരും അടങ്ങുന്ന ഒരു സംഘം ബവേറിയയില്‍ രാജാവ് സുഖവാസത്തില്‍ കഴിയുന്ന ഗ്രാന്‍ഡ് സോനേന്‍ബിഷെല്‍ റിസോര്‍ട്ടിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.
അതേസമയം തായ്ലാന്‍ഡില്‍ രാജകുടുംബാംഗങ്ങളെ വിമര്‍ശിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മൂന്ന് മുതല്‍ 15 വര്‍ഷം വരെ തടവും അനുഭവിക്കണം എന്നാണ് നിയമം. അവിടെ രാജാവിനെ വിമര്‍ശിക്കുന്നത് വലിയ തെറ്റാണ്.
Post Your Comments