KeralaLatest NewsNews

“തൂക്കുമരത്തിലേറുമ്പോഴും ഇങ്ക്വിലാബ് വിളിച്ച ധീരനായ ഭഗത് സിംഗിന്റെ പിന്മുറക്കാരാണ് ഞങ്ങൾ” : പി കെ മുഹമ്മദ് റിയാസ്

തിരുവനന്തപുരം : തൂക്കുമരത്തിലേറുമ്പോഴും ഇങ്ക്വിലാബ് വിളിച്ച ധീരനായ ഭഗത് സിംഗിന്റെ പിന്മുറക്കാരാണ് തങ്ങളെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ പി എ മുഹമ്മദ്‌ റിയാസ്.

Read Also : ഓൺലൈൻ അധിക്ഷേപങ്ങൾക്കെതിരെ കവിതയിലൂടെ പ്രതിഷേധിച്ച് സോഹൻ റോയ്

“ഞങ്ങളുടെ രാഷ്ട്രീയ നിലപാടിനോട് നിങ്ങൾക്ക് രാഷ്ട്രീയമായി മറുപടി നൽകാം.അതിനു സാധിക്കില്ലെന്ന് കണ്ടാൽ വ്യക്തിപരമായി അധിക്ഷേപിക്കാം.
ഇതിൽ ഏതു രീതി തെരെഞ്ഞെടുക്കണമെന്നത് നിങ്ങളുടെ അവകാശമാണ്.രാഷ്ടീയം പറയുമ്പോൾ അസംബന്ധം പറയുന്നവരോട് ഒന്നേ ഞങ്ങൾക്ക് പറയാനുള്ളൂ..

നിങ്ങളുടെ രീതിയല്ല ഞങ്ങളുടെ രീതി.
നിങ്ങളുടെ നെറികെട്ട രീതികൾ നിങ്ങൾക്ക് തുടരാം.
ആ രീതി മാതൃകയാക്കാൻ ഞങ്ങളില്ല.
നിങ്ങളുടെ അതേ രീതി നിങ്ങൾക്ക് നേരെ ആരെങ്കിലും പ്രയോഗിച്ചാൽ അത് പ്രോത്സാഹിപ്പിക്കില്ലെന്ന് മാത്രമല്ല,
അത് തടയുന്നവരും ഞങ്ങളായിരിക്കും.
ആരുടെ രീതിയാണ് ശരിയെന്ന് സമൂഹം തീരുമാനിക്കട്ടെ..

ശരിയെന്ന് ഉറച്ച ബോധ്യമുള്ള ഞങ്ങളുടെ നിലപാടുകൾ തലപോയാലും ഞങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കും.കാരണം ഞങ്ങൾ ഭഗത് സിംഗിന്റെ പിന്മുറക്കാരാണ്.” ,മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു .

ഫേസ്ബുക്ക് പോസ്റ്റ് കാണാം :

https://www.facebook.com/PAMuhammadRiyas/posts/1575619745973961?__tn__=K-R

shortlink

Related Articles

Post Your Comments

Related Articles


Back to top button