Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Life StyleHealth & Fitness

ആരോഗ്യമുള്ള മുടിയിഴകൾക്ക് കറ്റാർ വാഴ കൊണ്ടൊരു കിടിലന്‍ പ്രയോഗം

ഇക്കാലത്ത് വളരെ വെല്ലുവിളി നിറഞ്ഞ ഒരു കാര്യമാണ് മുടിയുടെ സംരക്ഷണം. താരൻ, മുടി കൊഴിച്ചിൽ, മുടി പൊട്ടിപ്പോകുന്നത്, വരണ്ട മുടി അങ്ങനെ മുടിയെ ബാധിക്കുന്ന പ്രശ്നങ്ങൾ പലർക്കും പലതാണ്. എന്ത് തന്നെയായാലും മുടിയുടെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന ഒരു ഉത്തമ ഔഷധമാണ് കറ്റാർ വാഴ. സൗന്ദര്യ ഗുണങ്ങൾ ഏറെ ഉള്ള കറ്റാർ വാഴ പല ചർമ്മ പ്രശ്നങ്ങളും പരിഹരിക്കാനായി ഉപയോഗിച്ച് വരാറുണ്ട്.

കറ്റാർവാഴ ജെൽ മുടിയുടെ വളർച്ചയ്ക്കും തലയോട്ടിയിലെ ചൊറിച്ചിൽ തടയുന്നതിനും താരൻ അകറ്റുന്നതിനും സഹായിക്കും. മുടിക്ക് ചേര്‍ന്ന നല്ലൊരു പ്രകൃതിദത്ത കണ്ടീഷണറാണ് കറ്റാര്‍വാഴ. ഒപ്പം മുടിയുടെ തിളക്കത്തിനും കറ്റാര്‍വാഴ ഗുണകരമാണ്. കറ്റാര്‍വാഴ മുടിക്ക് ആവശ്യമായ ഈർപ്പം പകരുന്നു. ഇത് മുടി കൊഴിച്ചിൽ തടയുന്നു. മുട്ടയുടെ വെള്ളയും കറ്റാർവാഴ നീരും ചേർത്ത് യോജിപ്പിച്ച് മുടിയിൽ പുരട്ടിയാൽ മുടി കൊഴിച്ചിൽ തടയാം.

Read Also : മുഖക്കുരുവും പാടുകളും അകറ്റി തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാൻ ചില വഴികൾ ഇതാ

ഒരു സ്പ്രേ കുപ്പിയിൽ ഒരു കപ്പ് വെള്ളം, ആവശ്യത്തിന് കറ്റാര്‍വാഴ ജെൽ എന്നിവ ചേര്‍ക്കാം. ശേഷം നന്നായി കുലുക്കി യോജിപ്പിക്കുക. മുടി കഴുകിയ ശേഷം വേരുകൾ മുതൽ അറ്റം വരെ മിതമായ അളവിൽ ഈ മിശ്രിതം പുരട്ടാം. അതിനു ശേഷം മുടി ഉണങ്ങാൻ അനുവദിക്കുക. ഈ മിശ്രിതം സ്പ്രേ ചെയ്ത ശേഷം മുടി കഴുകേണ്ട ആവശ്യമില്ല. ഇത്തരത്തില്‍ മുടിയുടെ ദൈനംദിന മോയ്‌സ്ചുറൈസറായി കറ്റാര്‍വാഴ ഉപയാഗിക്കാം. ഇത് മുടി കൊഴിച്ചിലും താരനും അകറ്റാനും സഹായിക്കും.

രണ്ട് ടീസ്പൂണ്‍ ആവണക്കെണ്ണയും ഒരു കപ്പ് കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം തലയോട്ടിയിലും മുടിയിലും തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. മുടി വളരാന്‍ സഹായിക്കുന്ന ഒരു കൂട്ടാണിത്. ഒപ്പം താരന്‍ അകറ്റാനും ഇത് ആഴ്ചയില്‍ ഒരുതവണ ചെയ്യുന്നത് നല്ലതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button