ന്യൂഡൽഹി : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വാക്‌സിൻ ലോകത്തെ എല്ലാ ജനങ്ങൾക്കും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎൻ ജനറൽ അസ്സംബ്ലിയിൽ സംസാരിക്കുന്നതിനിടെ പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെ പുകഴ്ത്തി സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാൻ പൂനേവാല രംഗത്ത് വന്നത്.
Read Also : പത്തുവയസ്സുകാരനെ പീഡിപ്പിച്ച സംഭവം ; മദ്രസ അധ്യാപകൻ അറസ്റ്റിൽ
പ്രധാനമന്ത്രിയുടെ പ്രഖ്യാപനം രാജ്യത്തിന് അഭിമാനമാണെന്ന് അദാർ പൂനേവാല പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.കൊറോണ വാക്‌സിൻ ലോക ജനതയ്ക്ക് നൽകാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് പ്രശംസനീയമാണെന്ന് പൂനേവാല പറഞ്ഞു. അദ്ദേഹത്തിന്റെ പ്രഖ്യാപനം ഇന്ത്യയ്ക്ക് അഭിമാന നിമിഷമായിരുന്നു. കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ നൽകുന്ന പിന്തുണയ്ക്കും നേതൃത്വത്തിനും നന്ദി. ലോകജനതയുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഇന്ത്യയെ തയ്യാറാക്കി കഴിഞ്ഞു എന്ന സന്ദേശമാണ് ഇതിലൂടെ പ്രധാനമന്ത്രി നൽകുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
We share and applaud your vision @narendramodi ji, on providing vaccines to the global community. It is a proud moment for India, thank you for your leadership and support. It is clear that all your arrangements for India will take care of all needs for the Indian people. https://t.co/b57TH8fDSB
— Adar Poonawalla (@adarpoonawalla) September 27, 2020
Post Your Comments