കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ലോകത്തെ എല്ലാ മേഖലകളിലും ഇടിവ് സംഭവിക്കുമ്പോഴും ആഗോളതലത്തിൽ തലയുർത്തി നിൽക്കാൻ സാധിച്ചത് ഗുഗിളിന് മാത്രമാണ്. എന്നാൽ ആ ഗുഗിളിന് ഇന്നേക്ക് 22–ാം പിറന്നാൾ. ആഘോഷത്തിന്റെ ഭാഗമായി സെർച്ച് എൻജിൻ ഹോംപേജിൽ പ്രത്യേകം ഡിസൈൻ ചെയ്ത ഡൂഡിലും കാണാം.
‘പണ്ടത്തെ ഗുരുവാണ് ഇന്നത്തെ ഗുഗിൾ’ ഇൻറർനെറ്റ് സെർച്ചിംഗിന് പുതിയ മാനങ്ങൾ നൽകിയ ഗൂഗിൾ പിറന്നിട്ട് ഇന്ന് 22 വര്ഷം തികയുന്നു. അമേരിക്കൻ കമ്പനിയായ ഗൂഗിൾ കാലിഫോർണിയയിലെ മെൻലോ പാർക്കിൽ 1998 സെപ്റ്റംബർ 27-നാണ് സ്ഥാപിതമായത്. സെർജി ബ്രിൻ, ലാറി പേജ് എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച ഗൂഗിളിന്റെ ഇപ്പോഴത്തെ ആസ്ഥാനം കാലിഫോർണിയയിലെ, മൗണ്ടൻ വ്യൂവിലുള്ള ഗൂഗിൾപ്ലെക്സ് ആണ്.
1996 ജനുവരിയിൽ സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ പി.എച്ച്.ഡി. വിദ്യാർത്ഥികളായിരുന്ന ലാറി പേജ്, സെർജി ബ്രിൻ എന്നിവരുടെ ഗവേഷണത്തിന്റെ ഭാഗമായാണ് ഗൂഗിൾ പിറവിയെടുക്കുന്നത്. ബാക്ക് ലിങ്കുകളിൽ നിന്നും സെർച്ച് റിസൾട്ടുകൾ കണ്ടെത്തിയിരുന്ന തിരച്ചിൽ സംവിധാനത്തിന് ബാക്ക് റബ് എന്ന പേരാണ് ലാറിയും കൂട്ടരും പേര് നൽകിയത്. വെബ് സെർച്ച് എൻജിൻ മാത്രമായി തുടക്കം കുറിച്ച ഗൂഗിൾ പിന്നീട് ചിത്രങ്ങൾ സൂക്ഷിക്കാനും എഡിറ്റിങ്ങിനുമുളള സംവിധാനം, വാർത്തകൾ, വീഡിയോ, മാപ്പുകൾ, ഓൺലൈൻ വ്യാപാരം, ഓൺലൈൻ സംവാദം എന്നിങ്ങനെ ഇന്റർനെറ്റിന്റെ സർവ മേഖലകളിലും തങ്ങളുടെ സേവനങ്ങൾ വ്യാപിപ്പിച്ച് ഇന്ന് ഇന്റർറ്റ് ലോകത്തെയാകെ അടക്കി വാഴുകയാണ്.
Read Also: വാക്‌സിന്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സൗജന്യമായി നൽകും; രോഗപ്രതിരോധ പദ്ധതിയുമായി
കമ്പനി രൂപീകരിച്ച ദിനമായ സെപ്റ്റംബർ 7 നാണ് 2005 വരെ ഗൂഗിൾ പിറന്നാൾ ആഘോഷിച്ചിരുന്നതെങ്കിലും പിന്നീട് ഗൂഗിളിന്റെ സെർച്ച് എഞ്ചിൻ ഇൻഡക്സിങ്ങുമായി ബന്ധപ്പെട്ട് വരുന്ന 27 എന്ന സംഖ്യയുമായി ബന്ധപ്പെടുത്തി സെപ്റ്റംബർ 27 ന് പിറന്നാൾ ആഘോഷിക്കുവാൻ തീരുമാനിക്കുകയായിരുന്നു.
1997 സെപ്റ്റംബർ 15നാണ് ഗൂഗിൾ എന്ന ഡൊമെയിൻ രജിസ്റ്റർ ചെയ്യപ്പെടുന്നത്. ഇതിനു ശേഷം 1998 -ൽ കാലിഫോർണിയയിൽ ഒരു സുഹൃത്തിന്റെ ഗാരേജിൽ ലാറിയും സെർജിയും ചേർന്ന് ഗൂഗിളിന്റെ പ്രവർത്തനമാരംഭിച്ചു. ഗൂഗിൾ സെർച്ച് എഞ്ചിൻ 1999 സെപ്റ്റംബർ 21 വരെ ബീറ്റാ വെർഷൻ എന്ന നിലയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ലളിതമായ രുപകൽപന ഗൂഗിൾ സെർച്ച് എൻജിനെ ഇന്റർനെറ്റ് ഉപഭോക്താക്കൾക്കിടയിൽ വളരെ വേഗം സ്വീകാര്യനാക്കി. 2000-ല്‍ കീ വേർഡുകൾക്ക് അനുസരിച്ച് പരസ്യം നൽകി ഇന്റർനെറ്റ് പരസ്യ രംഗത്ത് എത്തിയതോടെ ഗൂഗിളിന്റെ വരുമാനവും കുതിച്ചുയർന്നു.
ഒന്നിനു ശേഷം നൂറു പൂജ്യങ്ങൾ വരുന്ന സംഖ്യയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഗൂഗൾ(googol) എന്ന പദം സെർച്ച് എൻജിന്റെ പേരാക്കാനായിരുന്നു ലാറി പേജും, സെർജി ബ്രിന്നും ലക്ഷ്യമിട്ടിരുന്നത് എന്നാൽ അപ്രതീക്ഷിതമായുണ്ടായ ഒരു അക്ഷരപ്പിശകിലൂടെ ഗൂഗൾ എന്ന പദം ഗൂഗിൾ ആയി മാറുകയാണുണ്ടാണ്ടായത്.
Post Your Comments