Latest NewsNewsIndia

ലുഡോ ഗെയിമിൽ കള്ളക്കളി നടത്തി; അച്ഛനെതിരെ പരാതിയുമായി 24കാരി

അച്ഛൻ ഗെയിം കളിക്കുന്നതിൽ നടത്തിയ കള്ളക്കളി തന്നെ തളർത്തിയെന്ന് യുവതി.

ഭോപ്പാൽ: സമൂഹത്തിൽ പലവിധ നിരവധി പരാതികൾ കോടതികളിൽ വന്നു ചേരുന്നുണ്ട്. എന്നാൽ വ്യത്യസ്‌തവും അത്ഭുതകരവുമായ ഒരു പരാതിയാണ് ഭോപ്പാൽ കുടുംബ കോടതിയിൽ എത്തിയത്. ലുഡോ ഗെയിമിൽ അച്ഛൻ കള്ളക്കളി നടത്തിയെന്ന പരാതിയുമായാണ് 24കാരി കോടിതിയെ സമീപിച്ചത്.

ഭോപ്പാലിലെ കുടുംബക്കോടതിയിലാണ് യുവതി അച്ഛനെതിരെ വിചിത്രമായ പരാതിയുമായി എത്തിയത്. ഇതുവരെ നാല് കൗൺസിലിംഗ് സെഷനുകളാണ് യുവതിയ്ക്കായി നടത്തിയതെന്നും ഇപ്പോൾ അവരുടെ നിലപാടിൽ മാറ്റമുണ്ടെന്നും കുടുംബക്കോടതി കൗൺസിലർ സരിത വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

Read Also: അതിരു കടന്ന് കോവിഡ്; രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 60 ലക്ഷത്തിലധികം

അച്ഛൻ ഗെയിം കളിക്കുന്നതിൽ നടത്തിയ കള്ളക്കളി തന്നെ തളർത്തിയെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. അച്ഛനെ തനിക്ക് വലിയ വിശ്വാസമായിരുന്നു. എന്നാൽ, അദ്ദേഹം ഗെയിമിൽ വഞ്ചിക്കുമെന്ന് കരുതിയില്ലെന്നുമാണ് യുവതിയുടെ പരാതി.ലുഡോ ഗെയിമിൽ പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്നത് യുവതിക്ക് അച്ഛനോടുള്ള ബഹുമാനം നഷ്ടപ്പെടാനിടയാക്കി. തന്റെ സന്തോഷത്തിനായി പിതാവ് ഗെയിമിൽ തോറ്റുതരുമെന്നാണ് യുവതി വിചാരിച്ചിരുന്നതെന്നും സരിത പറയുന്നു.

shortlink

Post Your Comments


Back to top button