കാസർഗോഡ്: മുസ്ലീംലീഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എം.സി.കമറുദ്ദീനെതിരെ രണ്ട് വഞ്ചനാ കേസുകൾ കൂടി. വെള്ളൂർ, പടന്ന സ്വദേശികളായ രണ്ട് പേരിൽ നിന്നായി 38.5 ലക്ഷം രൂപ നിക്ഷേപമായി വാങ്ങി തിരിച്ചുനൽകാതെ വഞ്ചിച്ചെന്നാണ് കേസ്. എംഎൽഎയ്‌ക്കെതിരായ ആകെ വഞ്ചനാ കേസുകളുടെ എണ്ണം ഇതോടെ 75 ആയി.
നിലവിൽ 13 കേസുകളിലാണ് കമറുദ്ദീനെതിരെ അന്വേഷണം നടക്കുന്നത്. ഇതിന് പുറമെ 50 ൽ അധികം വഞ്ചനാ കേസുകളുടെ എഫ്‌ഐആർ ലോക്കൽ പൊലീസിന് കൈമാറിയെന്ന് ക്രൈബ്രാഞ്ച് എ സി പി കെ കെ മൊയ്തീൻകുട്ടി വ്യക്തമാക്കി.
കാസർകോട് എസ് പി ഉൾപ്പെടെ ഐപിഎസ് ഉദ്യോഗസ്ഥരെ കൂടി ചേർത്ത് വിപുലീകരിച്ച അന്വേഷണ സംഘം അടുത്ത ദിവസം ചേരും. എംഎൽഎയെ ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ ഈ യോഗത്തിലായിരിക്കും തീരുമാനിക്കുക. 800 ഓളം നിക്ഷേപകരിൽ നിന്നായി 130 കോടി രൂപയോളം തട്ടിയെടുത്തുവെന്നാണ് ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ ഉയരുന്ന ആരോപണം. ഫാഷൻ ഗോൾഡ് 1.41 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
Post Your Comments