ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ റെയിൽവേ സ്റ്റേഷനിൽ വച്ച് 22 കാരി പീഡനത്തിനിരയായി. ഉത്തർപ്രദേശിലെ മഹോബയിൽ നിന്നുള്ള യുവതിയെ ഭോപ്പാൽ മെയിൻ സ്റ്റേഷനിൽ വച്ചു രണ്ട് റെയിൽവേ ജീവനക്കാരാണ് ലൈംഗികമായി പീഡിപ്പിച്ചത്.
Read also: 24 മണിക്കൂറിനിടെ 88,600 പുതിയ കേസുകൾ; രാജ്യത്ത് കോവിഡ് രോഗികൾ 60 ലക്ഷത്തിലേക്ക്
പ്രതികൾ മയക്കുമരുന്ന് കലർന്ന പാനീയം നൽകി ബലാത്സംഗം ചെയ്തുവെന്നാണ് പീഡനത്തിനിരയായ 22 കാരി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കേസിൽ റെയിൽവേ ഭോപ്പാൽ ഡിവിഷനിലെ ഉദ്യോഗസ്ഥനായ രാജേഷ് തിവാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാൽ ഡിവിഷനിലെ ദുരന്തനിവാരണ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ഇയാൾ. മറ്റൊരു ഉദ്യോഗസ്ഥനെ കസ്റ്റഡിയിലായതായും സൂചനയുണ്ട്.
Post Your Comments