ഷില്ലോംഗ്: മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ മൗനിയിൽ കനത്ത മഴയെ തുടർന്നുണ്ടായ വൻ മണ്ണിടിച്ചിലിൽ രണ്ട് വനിതാ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു. മൂന്ന് പേരെ കാണാതാവുകയും ചെയ്തു. റസിയ അഹമ്മദ്, ഫിറോസിയ ഖാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ദേശീയ തലത്തിൽ സംസ്ഥാനത്തിനായി കളിച്ച താരങ്ങളാണിവർ.
2011-12 മുതൽ ദേശീയ തലത്തിലുള്ള വിവിധ ടൂർണമെന്റുകളിൽ റസിയ സംസ്ഥാനത്തെ പ്രതിനിധീകരിച്ചിട്ടുണ്ടെന്ന് മേഘാലയ ക്രിക്കറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഗിദിയോൻ ഖാർകോംഗോർ പറഞ്ഞു.
അതേസമയം, കാണാതായവരെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് ഈസ്റ്റ് ഖാസി ഹിൽസ് ജില്ലാ പോലീസ് സൂപ്രണ്ട് സിൽവെസ്റ്റർ നോങ്‌ടിഞ്ചർ പറഞ്ഞു. തിങ്കളാഴ്ച മുതൽ തുടർച്ചയായി പെയ്യുന്ന മഴ സംസ്ഥാനത്തൊട്ടാകെ കനത്ത നാശനഷ്ടമുണ്ടാക്കിയതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു.
Post Your Comments