അന്തരിച്ച ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് അമുൽ ടോപികല്ലിന്റെ ആദരം. കാർട്ടൂണിലൂടെയാണ് എസ് പി ബാലസുബ്രഹ്മണ്യത്തിന് അമൂൽ ആദരം അറിയിച്ചിരിക്കുന്നത്.
Read also: സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 36,800 രൂപ
എസ് പി ബി ഗാനം ആലപിക്കുന്ന കാർട്ടൂണിൽ ‘തേരേ മേരെ ബീച്ച് മേ കൈസ ഹായ് യെ ബന്ദൻ അഞ്ജാന’ എന്ന ബാലസുബ്രഹ്മണ്യത്തിന്റെ ഗാനത്തിലെ വരികളും രേഖപ്പെടുത്തിയിട്ടുണ്ട്.
https://www.instagram.com/p/CFkQXu0DKa5/?utm_source=ig_web_button_share_sheet
74 കാരനായ എസ്.പി ബാലസുബ്രഹ്‌മണ്യം ചെന്നൈ അരുമ്പാക്കം നെൽസൺമാണിക്കം റോഡിലുള്ള എം.ജി.എം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04ന് ആയിരുന്നു അന്തരിച്ചത്.
ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് ബാധിച്ച അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സെപ്റ്റംബർ ഏഴോടെ കോവിഡ് നെഗറ്റീവ് ആയെങ്കിലും ശ്വസനസംബന്ധമായ പ്രശ്നങ്ങൾ അലട്ടുന്നതിനാൽ അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്നും മാറ്റിയിരുന്നില്ല.
Post Your Comments