ന്യൂഡല്‍ഹി: മുന്‍ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മോണ്ടേഗ് സിങ് അലുവാലിയയുടെ ഭാര്യയയും സാമ്പത്തിക വിദഗ്ധയും പദ്മഭൂഷന്‍ ജേതാവുമായ ഇഷര്‍ ജഡ്ജ് അലുവാലിയ(70) അന്തരിച്ചു. കാന്‍സര്‍ ബാധിതയായി ചികില്‍സയിലായിരിക്കവേ ആണ് അന്ത്യം. 15 വര്‍ഷമായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക്‌സ് റിലേഷന്‍സ് അധ്യക്ഷയായിരുന്നു ഇഷര്‍ അലുവാലിയ. കഴിഞ്ഞ മാസമാണ് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അധ്യക്ഷസ്ഥാനം ഉപേക്ഷിച്ചത്.
2009ലാണ് വിദ്യാഭ്യാസം, സാഹിത്യം എന്നിവയിലെ സംഭാവനകള്‍ മാനിച്ച് ഇവര്‍ക്ക് പദ്മഭൂഷന്‍ സമ്മാനിച്ചത്. സാമ്പത്തിക വ്യവസ്ഥ, ഉല്പാദനക്ഷമത, വ്യവസായ, വാണിജ്യ നയരൂപീകരണം, നഗര ആസൂത്രണം, വികസനം തുടങ്ങിയവയില്‍ വിദഗ്ധയാണ് ഇഷര്‍ അലുവാലിയ. ഇവർക്ക് രണ്ട് മക്കളുണ്ട്- പവന്‍, അമന്‍. ഇന്ത്യയിലെ ഏറ്റവും പ്രമുഖയായ സാമ്പത്തികശാസ്ത്രജ്ഞയാണ് ഇഷര്‍ അലുവാലിയയെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു.
Post Your Comments