തിരുവനന്തപുരം : സംസ്ഥാന തലസ്ഥാനത്ത് കോവിഡ് ബാധിക്കുന്ന പോലീസുകാരുടെ എണ്ണം വർദ്ധിക്കുന്നു. പേരൂര്‍ക്കട എസ്എപി ക്യാമ്പിൽ നടത്തിയ പരിശോധനയിൽ ഒന്‍പത് പോലീസുകാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച പോലീസുകാരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ ഇതോടെ ക്വാറന്റൈനിലായി.
Also read : മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ട കണ്ടക്ടറെ യാത്രക്കാരന് ക്രൂരമായി മര്‍ദ്ദിച്ചു
കഴിഞ്ഞ ദിവസം 20 പോലീസുകാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. തുമ്ബ സ്റ്റേഷനിലെ ആറ് ഉദ്യോഗസ്ഥര്‍ക്കും നഗരത്തിലെ 14 പേര്‍ക്കുമായിരുന്നു രോഗം ബാധിച്ചത്. തുമ്ബ സ്റ്റേഷനില്‍ മാത്രം 17 പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചു. തലസ്ഥാനത്ത് അതിവേഗം രോഗം പടരുന്നതിനിടയില്‍ കൂടുതല്‍ പോലീസുകാര്‍ രോഗബാധിതരാകുന്നത് ആശങ്ക സൃഷ്ടിക്കുന്നു.
Post Your Comments