Latest NewsNewsIndia

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ഭാരതരത്ന നൽകണമെന്ന് ആവശ്യവുമായി കോൺഗ്രസ്

ഡൽഹി:മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ഭാരതരത്ന നൽകണമെന്ന് കോൺ​ഗ്രസ് നേതാവ് പി ചിദംബരം ആവശ്യപ്പെട്ടു.അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള ട്വീറ്റിലായിരുന്നു പി ചിദംബരം അറിയിച്ചത്.

Read Also : ലൈഫ് മിഷന്‍ : വിദേശത്തുനിന്ന് പണം സ്വീകരിച്ചെന്ന് തെളിഞ്ഞാൽ 5 വർഷം തടവ് ; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കാൻ ഒരുങ്ങി സി ബി ഐ

“ഇന്ന് ഡോ. മൻ‌മോഹൻ സിങ്ങിന്റെ ജന്മദിനമാണ്. മുൻ പ്രധാനമന്ത്രിക്ക് ഇനിയും നിരവധി വർഷങ്ങളും ആരോഗ്യവും സേവനവും നേരുന്നു. എളിയ പശ്ചാത്തലത്തിൽ നിന്ന് പൊതുസേവനത്തിന്റെ ഉയരങ്ങളിലേക്ക് ഉയർന്ന ചെറുപ്പക്കാരന്റെ കഥയാണ് അദ്ദേഹത്തിന്റെ ജീവിത കഥ. ഡോ. സിങ്ങിന്റെ ജീവിതത്തിലും സേവനത്തിലും രാജ്യം മുഴുവൻ അഭിമാനിക്കുന്നു. ഓരോ ചെറുപ്പക്കാരനും പെൺകുട്ടിയും അദ്ദേഹത്തെ മാതൃകയായാണ് കാണുന്നത്. ഇന്ന് പൊതുജീവിത രം​ഗത്ത് ജീവിച്ചിരിക്കുന്ന ആരെങ്കിലും ഭാരതരത്നയ്ക്ക് അർഹരാണെങ്കിൽ, അത് ​​മൻ‌മോഹൻ സിങ് ആണെന്ന് നിസ്സംശയം പറയാനാകും” ചിദംബരം ട്വീറ്റ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button