മത പ്രഭാഷകന്‍ സാക്കീര്‍ നായിക്കിന്റെ പീസ് ടിവി മൊബൈല്‍ ആപ്പ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചേക്കും. സാക്കീര്‍ നായിക്കിന്റെ പീസ് ടിവി മൊബൈല്‍ ആപ്പും യൂട്യുബ് ചാനലും നിരോധിച്ചേക്കുമെന്ന് വാർത്തകൾ.
ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. പീസ് മൊബൈല്‍ ആപ്പ് വഴിയും യൂട്യൂബ് ചാനല്‍ വഴിയും വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് നിരോധനം ഏര്‍പ്പെടുത്താന്‍ ആലോചന.
എന്നാൽ നിരന്തരമായിപീസ് ടിവി വിദ്വേഷ പ്രചാരണം നടത്തുകയും മുസ്ലീം യുവാക്കളെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഇന്റലിജന്‍സ് ബ്യൂറോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്കി. ഐബി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധന നടപടികള്‍.
Post Your Comments