Latest NewsNews

കോവിഡ് പ്രതിസന്ധി ചർച്ച ചെയ്യാൻ സൂം മീറ്റിങ് കൂടി പാർലമെന്റ്; കാമുകിയുമായി കാമകേളികളിൽ മുഴുകി എംപി

ബ്രൂണേസ് അയേസ്: കോവിഡ് പ്രതിസന്ധി ചർച്ച ചെയ്യാനായി കൂടിയ പാര്‍ലമെന്‍റിന്‍റെ പ്രത്യേക സൂം മീറ്റിംഗിനിടെ കാമുകിയുമായി പ്രണയ ചേഷ്ടകളില്‍ ഏര്‍പ്പെട്ട പാര്‍ലമെന്‍റ് അംഗം രാജിവച്ചു. അര്‍ജന്‍റീനയിലാണ് സംഭവം. ജുവാന്‍ എമിലിയോ അമേരി എന്ന 47കാരനാണ് എംപി സ്ഥാനം രാജിവച്ചത്.

Read also: എസ് പി ബാലസുബ്രഹ്മണ്യത്തിന് ആദരം; കാർട്ടൂൺ ഒരുക്കി അമൂൽ

സൂം മീറ്റിങ് നടക്കുന്നതിനിടെയാണ് ജുവാന്‍ എമിലിയോ അമേരി കാമുകിയുടെ മാറിടത്തില്‍ ചുംബിക്കുകയും ചുംബനങ്ങള്‍ കൈമാറുകയും ചെയ്യുന്ന രംഗങ്ങള്‍ കയറി വന്നത്. ഇതിന്‍റെ രംഗങ്ങള്‍ രാജ്യത്ത് വലിയ ഒച്ചപ്പാട് ഉണ്ടാക്കിയതോടെയാണ് എംപി രാജിവച്ചത്.

അമേരിയുടെ ഉപദേശകരിലൊരാളായ സെലസ്റ്റെ ബർഗോസുമൊത്തുള്ള സ്വകാര്യ നിമിഷങ്ങളാണ് സൂം മീറ്റിങ് നടക്കുന്നതിനിടെ കടന്ന് വന്നത്. ഇതോടെ സൂം മീറ്റിംഗ് തല്‍ക്കാലം നിര്‍ത്തിവച്ച പാര്‍ലമെന്‍റിലെ പ്രസിഡന്‍റ് സെര്‍ജിയോ മാസ ഇത് ഗുരുതരമായ കുറ്റമെന്ന് കുറ്റപ്പെടുത്തി. അപ്പോള്‍ തന്നെ എംപിയെ 180 ദിവസത്തേക്ക് സഭയില്‍ നിന്നും സസ്പെന്‍റ് ചെയ്തു. പിന്നീട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമേരി തന്‍റെ രാജി പ്രഖ്യാപിച്ചത്.

അതേസമയം, ക്യാമറ ഓഫാണ് എന്ന് കരുതിയാണ് കാമുകിയുമായി അത്തരത്തില്‍ പെരുമാറിയത് എന്നാണ് എംപി പറയുന്നത്. അടുത്തിടെയാണ് കാമുകിക്ക് മാറിടത്തില്‍ ശസ്ത്രക്രിയ നടത്തിയത് എന്നും എംപി പറയുന്നു. തന്‍റെ പങ്കാളിയോടുള്ള സ്നേഹമാണ് പ്രകടിപ്പിച്ചത് പക്ഷെ അത് പൊതുവേദിയില്‍ ആയിപ്പോയത് ശരിക്കും തെറ്റാണെന്ന് എംപി ശരിവച്ചു.

shortlink

Post Your Comments


Back to top button