ഹൈദരാബാദ്: പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്നു മാവോയിസ്റ്റുകളുടെ പോസ്റ്റുമാർട്ടം വീണ്ടും നടത്താന്‍ തെലുങ്കാന ഹൈക്കോടതി ഉത്തരവിട്ടു. ഭണ്ഡാരി- കോതഗുണ്ടം ജില്ലയിലെ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.ഇവരില്‍ രണ്ടു സ്ത്രീകളും ഉള്‍പ്പെടുന്നു.
Read Also : “പ്രതിഷേധം അനാവശ്യം ,കാർഷികബിൽ കർഷകർക്ക് ഗുണം ചെയ്യും “; പിന്തുണയുമായി മുഖ്യമന്ത്രി
ഏറ്റുമുട്ടല്‍ നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി പ്രഫ. ഗദ്ദം ലക്ഷ്മണ് ആണു കോടതിയെ സമീപിച്ചത്. മാവോയിസ്റ്റുകളുടെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്കിയെന്നു അഡ്വക്കറ്റ് ജനറല്‍ അറിയിച്ചപ്പോള്‍, അത് വീണ്ടെടുത്ത് വാറങ്കല്‍ എംജിഎം ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഫോറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തിലാവണം പോസ്റ്റ്മോര്‍ട്ടം നടത്തേണ്ടതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Post Your Comments