COVID 19KeralaLatest NewsNews

10 ലക്ഷത്തിൽ 17 ആണ് മരണ നിരക്ക്.. ഇത് കൂട്ടരുത്; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: മഹാമാരിയുടെ മുമ്പിൽ പ്രതിഷേധങ്ങൾക്ക് സ്ഥാനമില്ലെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ. സമരങ്ങൾ മൂലം സംസ്ഥാനത്തെ കോവിഡ് കേസുകൾ വൻ തോതിൽ കൂടിയതായും ഇപ്പോൾ മരണ നിരക്ക് 10 ലക്ഷത്തിൽ 17 ആണെന്നും ഇതു കൂട്ടരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

Read also: സാമ്പത്തിക സ്ഥിതിയില്‍ പിന്നിൽ, എന്നാൽ കോവിഡ് പ്രതിരോധത്തിൽ മുന്നിൽ; ‘താന ഭഗത്’ വിഭാഗക്കാർ കോവിഡിനെ ചെറുത്തത് ഇങ്ങനെ

‘സമരങ്ങൾ വന്നപ്പോൾ കൊവിഡ് കേസുകൾ വൻ തോതിൽ കൂടി. വലിയ രോഗ വ്യാപനത്തിനും മരണങ്ങൾക്കും ഇതു കാരണമാകും. 10 ലക്ഷത്തിൽ 17 ആണ് ഇപ്പോൾ ഇവിടെ മരണ നിരക്ക്.. ഇതു കൂട്ടരുത്. കഠിന പ്രയത്നം കൊണ്ടാണ് മരണ നിരക്ക് കുറയ്ക്കാൻ ആയത്. രോഗബാധിതരുടെ എണ്ണം കൂടിയാൽ കിടക്കൾ ഇല്ലാത്ത അവസ്‌ഥ ഉണ്ടാകും.ഓക്സിജൻ , വെന്റിലേറ്റർ എന്നിവ കിട്ടാതാകും. മഹാമാരി കഴിഞ്ഞു ജീവനോടെ ഉണ്ടെങ്കിൽ അന്ന് തമ്മിൽ തല്ലാം’ മന്ത്രി പറഞ്ഞു.

കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്റെ ഭാ​ഗത്തുനിന്നുണ്ടായ നടപടി അപകടകരമെന്നും ആരോ​ഗ്യമന്ത്രി വിമർശിച്ചു. കോവിഡ് പരിശോധനയ്ക്ക് പേര് മാറ്റി കൊടുക്കരുത്. രോ​ഗം മറച്ചുവെക്കരുതെന്നും മന്ത്രി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button