COVID 19Latest NewsNewsInternational

ചൈനയില്‍ വീണ്ടും കോവിഡ് ആശങ്ക ; രോഗലക്ഷണങ്ങളില്ലാത്ത രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

ബെയ്ജിങ് : രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളുടെ എണ്ണത്തിലെ വന്‍ വര്‍ധനവ് ചൈനീസ് സര്‍ക്കാറിന് തലവേദനയാകുന്നു. കോള്‍ഡ് സ്റ്റോറേജുകളിലും തുറമുഖ തൊഴിലാളികള്‍ക്കിടയിലും രോഗം ദുരൂഹമായി കൂടുകയാണ്. ഒരു മാസം മുമ്പ് ലക്ഷണങ്ങളില്ലാത്ത കോവിഡ് കേസ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്വിങ്ദാവോ സിറ്റിയില്‍ ശീതീകരിച്ച സീഫുഡ് കയറ്റിയിറക്കുന്ന തുറമുഖത്തെ രണ്ടു തൊഴിലാളികളിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.

തുടര്‍ന്ന് വൈറസ് പറ്റിപ്പിടിച്ചിരിക്കാവുന്ന സാധനങ്ങളുടെ ഇറക്കുമതി പകര്‍ച്ചവ്യാധി പടര്‍ത്തിയേക്കാമെന്ന മുന്നറിയിപ്പായി ഇതിനെയെടുത്തു. ശീതീകരിച്ച സീഫുഡിലും മാംസത്തിലും ഇറക്കുമതി ചെയ്ത വസ്തുക്കളിലും കൊറോണ വൈറസിന്റെ സാന്നിധ്യം പിന്നീടു കണ്ടെത്തുകയും ചെയ്തു. മാത്രവുമല്ല കപ്പലുകളില്‍ തുറമുഖത്തെത്തിയ കണ്ടെയ്‌നറുകളിലും വൈറസുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇക്വഡോര്‍, ബ്രസീല്‍, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതി കഴിഞ്ഞ ആഴ്ചകളില്‍ ചൈന നിരോധിച്ചിരുന്നു.

മറ്റു രാജ്യങ്ങളില്‍നിന്നു വ്യത്യസ്തമായി രോഗ ലക്ഷണങ്ങള്‍ ഉള്ളവരും ഇല്ലാത്തവരുമായ കോവിഡ് ബാധിതരുടെ വേര്‍തിരിച്ചുള്ള പ്രതിദിന കണക്ക് ചൈന ശേഖരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button