തിരുവനന്തപുരം: ഈ വർഷത്തെ എൻജിനിയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ (കീം) ഫലം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീൽ പ്രഖ്യാപിച്ചു. എന്‍ജിനിയറിങ് വിഭാഗത്തില്‍ കോട്ടയം തെളളകം സ്വദേശി കെ എസ് വരുണിനാണ് ഒന്നാം റാങ്ക്. കണ്ണൂര്‍ മാതമംഗലം സ്വദേശി ഗോകുല്‍ ഗോവിന്ദിന് രണ്ടാം റാങ്കും, മലപ്പുറം നെടിയപറമ്പ് സ്വദേശി പി നിയാസ് മോന് മൂന്നാം റാങ്കും ലഭിച്ചു.
ഫാര്‍മസി പ്രവേശന പട്ടികയില്‍ തൃശൂര്‍ ചൊവ്വന്നൂര്‍ സ്വദേശി അക്ഷയ് കെ. മുരളീധരനാണ് ഒന്നാമെത്തിയത്. കാസര്‍കോട് പരപ്പ സ്വദേശിയായ ജോയല്‍ ജെയിംസ് രണ്ടാം റാങ്കും,കൊല്ലത്തുകാരന് അദിത്യ ബൈജു മൂന്നാം റാങ്കും സ്വന്തമാക്കി.
എൻജിനിയറിംഗ് ആദ്യത്തെ നൂറ് റാങ്കിൽ ഇടം പിടിച്ചത് 13 പെൺകുട്ടികളും 87 ആൺകുട്ടികളുമാണ്. ഇതിൽ 66 പേർ ആദ്യ ചാൻസിൽ പാസായവർ ആണ്. 34 പേർ രണ്ടാമത്തെ ശ്രമത്തിൽ പാസായവരും. www.cee.kerala.gov.in വെബ്സൈറ്റ് വഴി ഫലമറിയാം.
Post Your Comments