Latest NewsNewsIndia

ഡൽഹി കലാപം: ഉമർ ഖാലിദിന്റെ ജുഡീഷ്യൽ കാലാവധി ഒക്ടോബർ 22 വരെ നീട്ടി

ന്യൂഡൽഹി: ഡൽഹി കലാപത്തെ തുടർന്ന് അറസ്റ്റിലായ ഉമർ ഖാലിദിന്റെ ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 22 വരെ നീട്ടി. സെപ്തംബർ 13 നാണ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡി അവസാനിച്ചതോടെ ജസ്റ്റിസ് അമിതാഭ് റാവത്തിന്റെ ബഞ്ച് വീഡിയോ കോൺഫറൻസ് വഴിയാണ് ഉമർ ഖാലിദിനെ തിരികെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപിച്ചാണ് ഉമർ ഖാലിദിനെ യുഎപിഎ ചുമത്തി ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുൻ ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും കലാപം നടക്കുന്നതിന് ഒരു മാസം മുൻപ് ഇവർ രണ്ടുപേരും, ഷഹീൻ ബാഗിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്‌ പിന്നിൽ പ്രവർത്തിച്ച യുണൈറ്റ് എഗെൻസ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും പോലീസിന്റെ നിഗമനം .

Read Also: നൊബേല്‍ സമ്മാനത്തിന് ഇനി മൂല്യമേറും

കേസിലെ അനുബന്ധ കുറ്റപത്രത്തില്‍ സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയടക്കം ഒന്‍പത് പ്രമുഖരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു. ജനുവരി 15 ന് സീലംപൂരിലെ പ്രതിഷേധ സ്ഥലത്ത് എത്തിയ സീതാറാം യെച്ചൂരി, യോഗേന്ദ്രയാദവ്, ഉമര്‍ഖാലിദ് എന്നിവര്‍ ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചെന്ന് പ്രതികളുടെ മൊഴിയെ ഉദ്ധരിച്ച് കുറ്റപത്രത്തില്‍ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡൽഹി കലാപ ചര്‍ച്ച വീണ്ടും സജീവമായി.

shortlink

Post Your Comments


Back to top button