COVID 19Latest NewsNewsSaudi ArabiaGulf

സൗദിയിൽ വീണ്ടുമൊരു ആശ്വാസ ദിനം കൂടി : കോവിഡ് ഭേദമാകുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

റിയാദ് : സൗദിയിൽ 561 പേർക്ക് കൂടി ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു, 27പേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 3,31,359ഉം, മരണസംഖ്യ 4569ഉം ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1102 പേർ പുതുതായി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 313786 ആയി ഉയർന്നു.

Also read : ഗൾഫ് രാജ്യത്തെ നാ​ടു​ക​ട​ത്ത​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് മലയാളികൾ ഉൾപ്പെടെ 231 ഇ​ന്ത്യ​ക്കാ​ർ കൂ​ടി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​

രാജ്യത്തെ രോഗമുക്തി നിരക്ക് 94.5 ശതമാനവും മരണ നിരക്ക് 1.4 ശതമാനവുമായി. നിലവിൽ 13004പേരാണ് രാജ്യത്തെ വിവിധ ആശുപ്രതികളിലും മറ്റുമായി ചികിത്സയിലുള്ളത്. 1095 പേരുടെ നില ഗുരുതരമാണ്. 48,854 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,190,822 ആയി വർദ്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button