കൊച്ചി : സംസ്ഥാനത്തെ സ്വർണ വില വീണ്ടും ഇടിഞ്ഞു. ഇന്ന് പവന് 200രൂപയാണ് കുറഞ്ഞത്. 37,200 രൂപ വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 4,650 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം രണ്ടു തവണയായി 760 രൂപയാണ് കുറഞ്ഞത്. ഇതോടെ രണ്ടു ദിവസത്തിനുള്ളില്‍ പവന്‍ വിലയില്‍ 1000 രൂപയുടെ കുറവ് രേഖപ്പെടുത്തി. ഒരു പവൻ സ്വര്‍ണത്തിന് 38,160 രൂപയും ഒരു ഗ്രാമിന് 4,770 രൂപയുമായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.
Also read : കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട ; കാസര്‍ഗോഡ് സ്വദേശിയിൽ നിന്ന് പിടികൂടിയത് 17 ലക്ഷത്തിന്റെ സ്വർണം
ഡോളര്‍ കരുത്താര്‍ജിച്ചതും ലാഭമെടുപ്പ് തുടരുന്നതുമാണ് വിലയിടിയാൻ കാരണം. ആഗോളതലത്തില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന് 200 ഡോളര്‍ വരെ കുറഞ്ഞിട്ടുണ്ട്. 2,000 ഡോളര്‍ വരെ എത്തിയ സ്വര്‍ണവില ഇപ്പോള്‍ 1,902.04 ഡോളര്‍ നിലവാരത്തിലാണ്. വ്യാപാരം.
Post Your Comments