KeralaLatest NewsNews

കേരളത്തില്‍ അപൂര്‍വ്വമായുള്ള ഗുഹാക്ഷേത്രങ്ങളില്‍ ഒന്നായ ഇരുനിലംകോട് ഗുഹാക്ഷേത്രത്തെ കുറിച്ച് അറിയാം

കേരളത്തില്‍ അപൂര്‍വ്വമായുള്ള ഗുഹാക്ഷേത്രങ്ങളില്‍ ഒന്നാണ് ഇരുനിലംകോട് ഗുഹാക്ഷേത്രം. തൃശൂര്‍ ജില്ലയിലെ മുള്ളൂര്‍ക്കര പഞ്ചായ്ത്തിലാണ് ഈ അപൂര്‍വ്വ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്വയംഭൂവായ വിഗ്രഹമായതിനാല്‍ പ്രധാനമൂര്ത്തി് ആരാണെന്ന് വ്യക്തമല്ല. വിശാലമായ പാറയുടെ ചെരുവില്‍ രൂപപ്പെട്ടുവരുന്ന വിഗ്രഹമാണ് ഈ ക്ഷേത്രത്തിലേത്. ശയനരൂപത്തിലുള്ള ആള്‍രൂപമായാണ് വിഗ്രഹം വളരുന്നത്. ദക്ഷിണായനത്തിലേക്ക് ദേവന്‍ ശയിക്കുന്നു എന്നാണ് സങ്കല്‍പം. ത്രിമൂര്‍ത്തി സാന്നിധ്യമാണെന്നു വിശ്വസിക്കുന്നുണ്ടെങ്കിലും ശിവനാണ് പ്രാധാന്യം.

സുബ്രഹ്മണ്യന്‍, ഗണപതി, ഭഗവതി എന്നീ ഉപദേവതകളുമുണ്ട്. സര്‍വ്വമതസ്ഥര്‍ക്കും പ്രവേശനമുള്ള ക്ഷേത്രമാണ് ഇരുനിലംകോട് ക്ഷേത്രം. മത്സ്യമാംസാദികള്‍ ഒഴികെ എന്തും ഈ ക്ഷേത്രത്തില്‍ നേദിക്കാം. ചേമ്പ്, ചേന, കിഴങ്ങ് തുടങ്ങി ഈ പ്രദേശത്തുണ്ടാകുന്ന എന്തും ഇരുനിലംകോട് ക്ഷേത്രത്തില്‍ നേദിക്കണമെന്ന വിശ്വാസവുമുണ്ട്.

പഴയകാലത്ത് ഇവിടെ പൂജാരിയുണ്ടായിരുന്നില്ല. ആളുകള്‍ നേരിട്ട് നേദിക്കുകയായിരുന്നു പതിവ്. വയറുവേദനയുണ്ടായാല്‍ മരം കൊണ്ടോ മണ്ണുകൊണ്ടോ ഉള്ള ആമ, മത്സ്യം, തേള്‍, പഴുതാര എന്നിവ നിര്‍മ്മിച്ച് ഇവിടെ സമര്‍പ്പിച്ചാല്‍ രോഗം മാറുമെന്നാണ് വിശ്വാസം. ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഗുഹയുടെ മുകളിലുള്ള പാറയില്‍ കരിങ്കലുകള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ട ഏഴുമുനിയറകളില്‍ ഒരെണ്ണം മാത്രമേ ഇപ്പോള്‍ അവശേഷിക്കുന്നൊള്ളു. തുലാമാസത്തിലെ വെളുത്ത ഷഷ്ഠിക്കാണ് ഉത്സവം. പത്തു ദേശങ്ങളില്‍ നിന്നുള്ള കാവടികള്‍ ഉത്സവത്തില്‍ പങ്കെടുക്കും.

ക്ഷേത്രത്തിലേക്കുള്ള വഴി

തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ നിന്ന് ഷൊര്‍ണ്ണൂരിലേക്കുള്ള വഴിയില്‍ മുള്ളൂര്‍ക്കര സ്റ്റോപ്പില്‍ ഇറങ്ങുക. അവിടെ നിന്നും രണ്ട് കിലോമീറ്റര്‍ വടക്കുമാറിയാണു ക്ഷേത്രം.

shortlink

Post Your Comments


Back to top button