മലയാളികൾക്ക് ഒട്ടേറെ കഥകളും ചലച്ചിത്ര ഗാനങ്ങളും സമ്മാനിച്ച പ്രിയ കവി റഫീക്ക് അഹമ്മദ് തിരക്കഥാകൃത്താകുന്നു, വിജീഷ് മണി സംവിധാനം ചെയ്യുന്ന ചിത്രത്തിനായാണ് എഴുതുന്നത്.
വിജീഷ് മണി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിന് വേണ്ടിയാണ് റഫീക്ക് അഹമ്മദ് തിരക്കഥ എഴുതുന്നത്. വ്യാഴാഴ്ച്ച ഗുരുവായൂർ ക്ഷേത്ര നടയിൽ വച്ച് സിനിമയുടെ കഥ തിരക്കഥാകൃത്തിന് കൈമാറി.
തന്റെ സിനിമക്ക് മനോഹരമായ പ്രണയകാവ്യ ഭംഗി വേണമെന്നതിനാലാണ് തിരക്കഥ എഴുതാൻ അദ്ദേഹത്തോട് പറഞ്ഞതെന്നും വിജീഷ് വ്യക്തമാക്കി.
പ്രണയത്തിന്റെ മഹനീയ സങ്കൽപ്പമാണ് കണ്ണൻ, അതിനാലാണ് ഗുരുവായൂർ ക്ഷേത്ര നടയിൽ നിന്ന് തുടക്കം കുറിക്കുന്നതെന്നും കവി റഫീക്ക് അഹമ്മദ് പറഞ്ഞു.
Post Your Comments