Latest NewsNewsEntertainment

ഭ​ഗവാൻ കൃഷ്ണൻ തുണയ്ക്കണം; കവി റഫീക്ക് അഹമ്മദ് ഹിന്ദി ചിത്രത്തിന് തിരക്കഥയെഴുതുന്നു; ‌‍ഭക്തിനിർഭരമായ മനസോടെ ​ഗുരുവായൂർ ക്ഷേത്രനടയിലെത്തി റഫീക്ക് അഹമ്മദ്

പ്രണയത്തിന്റെ മഹനീയ സങ്കൽപ്പമാണ് കണ്ണൻ, അതിനാലാണ് ​ഗുരുവായൂർ ക്ഷേത്ര നടയിൽ നിന്ന് തുടക്കം കുറിക്കുന്നതെന്നും കവി റഫീക്ക്

മലയാളികൾക്ക് ഒട്ടേറെ കഥകളും ചലച്ചിത്ര ​ഗാനങ്ങളും സമ്മാനിച്ച പ്രിയ കവി റഫീക്ക് അഹമ്മദ് തിരക്കഥാകൃത്താകുന്നു, വിജീഷ് മണി സംവിധാനം ചെയ്യുന്ന ചിത്രത്തിനായാണ് എഴുതുന്നത്.

വിജീഷ് മണി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിന് വേണ്ടിയാണ് റഫീക്ക് അഹമ്മദ് തിരക്കഥ എഴുതുന്നത്. വ്യാഴാഴ്ച്ച ​ഗുരുവായൂർ ക്ഷേത്ര നടയിൽ വച്ച് സിനിമയുടെ കഥ തിരക്കഥാകൃത്തിന് കൈമാറി.

തന്റെ സിനിമക്ക് മനോഹരമായ പ്രണയകാവ്യ ഭം​ഗി വേണമെന്നതിനാലാണ് തിരക്കഥ എഴുതാൻ അദ്ദേഹത്തോട് പറഞ്ഞതെന്നും വിജീഷ് വ്യക്തമാക്കി.

പ്രണയത്തിന്റെ മഹനീയ സങ്കൽപ്പമാണ് കണ്ണൻ, അതിനാലാണ് ​ഗുരുവായൂർ ക്ഷേത്ര നടയിൽ നിന്ന് തുടക്കം കുറിക്കുന്നതെന്നും കവി റഫീക്ക് അഹമ്മദ് പറഞ്ഞു.

 

shortlink

Post Your Comments


Back to top button