ന്യൂഡൽഹി: രാജ്യത്ത് 2021ന്റെ ആദ്യത്തോടെ കൊവിഡ് 19 നെതിരായ വാക്സിന് എത്തിയേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന്. ലോക്സഭയുടെ മൺസൂൺ വര്‍ഷകാല സമ്മേളനത്തിന് ഇടയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രം ദൈവത്തിന്റെ ഇടപെടലിന് വേണ്ടി കാത്തിരിക്കുകയില്ലെന്നും ഉടൻ പരിഹാരം കണ്ടെത്താനുള്ള കഠിന പ്രയത്നത്തിലാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
കോവിഡ് പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാനും കേന്ദ്ര മന്ത്രി മറന്നില്ല. കോവിഡ് പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരായ അക്രമം ചെറുക്കുന്നതിനാണ് എപിഡെമിക് ഡിസീസസ് അമെന്‍ഡ്മെന്റ് ബില്‍ സഹായിക്കുക. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ നല്‍കാനും ബില്ലില്‍ നിര്‍ദ്ദേശമുണ്ട്. അമ്പതിനായിരം മുതല്‍ രണ്ട് ലക്ഷം രൂപവരെയാണ് ഇത്തരം കേസുകളില്‍ പിഴയീടാക്കുക.
Read Also: കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണവുമായി ഇന്ത്യ
മൂന്നാം ഘട്ട കോവിഡ് വാക്സിൻ പുനരാരംഭിച്ചതിനെ തുടർന്നാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ പരാമര്‍ശം. എന്നാൽ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 55 ലക്ഷം പിന്നിട്ടിട്ടും കേന്ദ്രം ദൈവത്തിന്റെ ഇടപെടലിനായി കാക്കുകയാണെന്നായിരുന്നു പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ജനുവരി 30നാണ് രാജ്യത്ത് ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 236 ദിവസങ്ങള്‍ പിന്നിട്ടപ്പോൾ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 55 ലക്ഷം കടന്നു.
Post Your Comments