ന്യൂഡൽഹി: കാശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെയുളള കല്ലേറുകളും തീവ്രവാദ പ്രവർത്തനങ്ങളും ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ഗണ്യമായി കുറഞ്ഞതായി കണക്കുകൾ നിരത്തി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞു. രാജ്യസഭയിൽ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
Read Also : എം എൽ എ ക്ക് കോവിഡ് സ്ഥിരീകരിച്ചു
ആർട്ടിക്കിൾ 370 പിൻവലിച്ച 2019 ആഗസ്റ്റ് മുതൽ 2020 ആഗസ്റ്റ് വരെ തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട 206 സംഭവങ്ങൾ മാത്രമാണ് ഉണ്ടായത്. എന്നാൽ 2018 ജൂലൈ മുതൽ 2019 ആഗസ്റ്റ് വരെയുള്ള കാലയളവിൽ ഇത് 443 ആയിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 2018 ജൂലൈ മുതൽ 2019 ആഗസ്റ്റ് വരെ 703 കല്ലേറ് സംഭവങ്ങളാണ് കശ്മീരിൽ ഉണ്ടായത്. 2019 ആഗസ്റ്റ് മുതൽ 2020 ആഗസ്റ്റ് വരെ ഇത്തരത്തിലുള്ള 310 സംഭവങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.
നേരത്തെ 125 സുരക്ഷാ സേനാംഗങ്ങൾ കാെല്ലപ്പെട്ടപ്പോൾ 2019 ആഗസ്റ്റ് മുതൽ 2020 ആഗസ്റ്റ് വരെ 49 സുരക്ഷാ സേനാംഗങ്ങൾക്ക് മാത്രമാണ് സംഘർഷങ്ങളിലും തീവ്രവാദ പ്രവർത്തനങ്ങളിലും ജീവഹാനിയുണ്ടായത്. സംസ്ഥാനത്തെ പൗരൻമാരുടെ ജീവൻ സംരക്ഷിക്കുന്നതിലും സർക്കാർ നടപടി സഹായിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. മുൻപ് 54 പേർ വിവിധ സംഭവങ്ങളിൽ കാെല്ലപ്പെട്ടപ്പോൾ കഴിഞ്ഞ വർഷം ഇത് 45 ആയി കുറഞ്ഞു.
Post Your Comments