മനാമ: ഒക്ടോബര്‍ മാസത്തെ ബുക്കിങ് തീർത്ത് എയര്‍ ഇന്ത്യ എക്സ്പ്രസ്. ബുക്കിങ് തുടങ്ങി വൈകാതെ തന്നെ മിക്ക സര്‍വിസുകള്‍ക്കും സീറ്റ് ലഭ്യമല്ലാതായി. എന്നാൽ ഒക്ടോബര്‍ അഞ്ചു മുതല്‍ 21 വരെയുള്ള ബുക്കിങ്ങാണ് തിങ്കളാഴ്ച ആരംഭിച്ചത്.
തിരുവനന്തപുരം ജില്ലയിൽ നിന്ന് ഒക്ടോബര്‍ അഞ്ച്, 13 തീയതികളിലും കൊച്ചിയില്‍നിന്ന് ആറ്, 19 തീയതികളിലും കോഴിക്കോട്ടുനിന്ന് ഏഴ്, 14 തീയതികളിലും കണ്ണൂരില്‍നിന്ന് 21നുമാണ് വിമാന സര്‍വിസുള്ളത്. 13ന് മംഗലാപുരത്തുനിന്നും സര്‍വിസുണ്ട്. തിരുച്ചിറപ്പള്ളി, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളില്‍നിന്നാണ് മറ്റു സര്‍വിസുകള്‍. കേരളത്തില്‍ 200 ദീനാറിനടുത്താണ് ടിക്കറ്റ് നിരക്ക്. വിസ കാലാവധി കഴിയാറായ നിരവധി പേര്‍ക്ക് ഈ വിമാനങ്ങളില്‍ ടിക്കറ്റ് എടുത്തുകൊടുക്കാന്‍ കഴിഞ്ഞതായി ബഹ്റൈന്‍ എക്സ്പ്രസ് ട്രാവല്‍ ആന്‍ഡ് ടൂര്‍സ് ബ്രാഞ്ച് മാനേജര്‍ അബ്ദുല്‍ സഹീര്‍ പറഞ്ഞു.
അതേസമയം, ചുരുങ്ങിയ സമയത്തിനുള്ളിൽ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നത് യാത്ര ചെയ്യാനിരുന്ന പലരെയും നിരാശപ്പെടുത്തി. ഒക്ടോബര്‍ 21 വരെയുള്ള ഷെഡ്യൂള്‍ ഇപ്പോള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഒരുമാസം കഴിഞ്ഞാലേ ഇനി എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ടിക്കറ്റെടുക്കാന്‍ കഴിയൂ എന്ന് അധികൃതർ വ്യക്തമാക്കി. ഗള്‍ഫ് എയറിന്റെ അടുത്ത ഷെഡ്യൂള്‍ വരുന്നത് കാത്തിരിക്കുകയാണ് യാത്രക്കാർ. സെപ്റ്റംബര്‍ 24 വരെയുള്ള സര്‍വിസുകളാണ് ഗള്‍ഫ് എയര്‍ നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്.
Read Also: കോവിഡ് വ്യാപനം രൂക്ഷം, വിദേശത്തെ അഞ്ച് ഓഫീസുകൾ അടച്ചിടാൻ തീരുമാനിച്ച് എയര്‍ ഇന്ത്യ
എല്ലാവര്ക്കും ബുക്ക് ചെയ്യാന്‍ കഴിയും എന്ന് പറയുമ്പോഴും എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ബുക്കിങ് തുടങ്ങിയപ്പോള്‍തന്നെ ടിക്കറ്റുകള്‍ തീര്‍ന്നത് സംശയകരമാണെന്ന വാദവും ഉയരുന്നുണ്ട്. ആരെങ്കിലും സീറ്റുകള്‍ ഒരുമിച്ച് ബുക്ക് ചെയ്തിരിക്കുമോ എന്ന സംശയമാണ് ഇവര്‍ ഉയര്‍ത്തുന്നത്. കേരളീയ സമാജം ചാര്‍ട്ടേഡ് വിമാന സര്‍വിസ് നിര്‍ത്തുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഒരു ട്രാവല്‍ ഏജന്‍സിയും ഗള്‍ഫ് എയര്‍ മുഖേന കേരളത്തില്‍നിന്ന് ചാര്‍േട്ടഡ് സര്‍വിസ് നടത്തിയിരുന്നു. ചാര്‍േട്ടഡ് സര്‍വിസുകള്‍ നിര്‍ത്തിയാല്‍ പുറത്തുള്ളവര്‍ക്ക് ബുക്ക് ചെയ്യാമെന്ന സൗകര്യമുണ്ട്. പക്ഷേ, ടിക്കറ്റ് നിരക്ക് ചാര്‍േട്ടഡ് സര്‍വിസില്‍ ഇൗടാക്കിയതിനേക്കാള് ഉയര്‍ന്നതാണ് എന്നതാണ് മറുവശം.
Post Your Comments