കാലിന് പറ്റുന്ന ചെറിയ പരിക്ക് പോലും ദീര്‍ഘകാലം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. അതുകൊണ്ട് തന്നെ കാലിനിണങ്ങുന്ന, കാലാവസ്ഥയ്ക്ക് യോജിക്കുന്ന സുരക്ഷിതമായ ഷൂസ് വേണം വാങ്ങാന്‍.
1. ഹെല്‍ത്ത് സര്‍ട്ടിഫൈഡ് ഷൂ വാങ്ങാന്‍ ശ്രദ്ധിക്കുക. വിലയേറിയാലും കൂടുതല്‍ കാലം ഈടുനില്‍ക്കാനും പാദങ്ങള്‍ക്ക് സംരക്ഷണം നല്‍കാനും ഇത്തരം ഷൂസുകള്‍ സഹായിക്കും.
2. സാധാരണ കടയില്‍ നിന്നോ ഓണ്‍ലൈനായോ വാങ്ങാതെ വര്‍ക്ക്ഔട്ട് ആക്സസറീസ് ലഭിക്കുന്ന കടയില്‍ നിന്ന് തന്നെ ഷൂസ് വാങ്ങാം. കാരണം നിങ്ങള്‍ക്ക് യോജിച്ചവ തിരഞ്ഞെടുക്കാന്‍ എളുപ്പ വഴിയതാണ്. മാത്രമല്ല എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ കൃത്യമായി ഉത്തരം നല്‍കാനും കടകളിലെ ജീവനക്കാര്‍ക്ക് കഴിയും.
3. വര്‍ക്ക്ഔട്ട് ഷൂവിനൊപ്പം ഒരേ തരം സോക്സ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
4. ഷൂ ശരിയായി കാലില്‍ ഫിറ്റാവുന്നുവെന്ന് ഉറപ്പ് വരുത്തണം. ഷൂവിനുള്ളില്‍ കാല്‍ വിരലുകള്‍ ചലിപ്പിക്കാനാകുന്നുണ്ടോ എന്ന് നോക്കണം. ഷൂവിന്റെ റ്റോ ബോക്സ് ഭാഗത്ത് പെരുവിരല്‍ ഇടിച്ച് നില്‍ക്കുന്നില്ല എന്ന് ഉറപ്പാക്കണം. രണ്ട് ദിവസം ഇട്ടുകഴിഞ്ഞാല്‍ കുറച്ച് വലുതാകും എന്ന കടക്കാരന്റെ വാഗ്ദാനം വിശ്വസിച്ച് ഷൂസ് വാങ്ങേണ്ട.
5. കടയില്‍ നിന്ന് തന്നെ ഷൂസ് ധരിച്ച് നടന്നോ ഓടിയോ പാകമാണോ എന്ന് പരിശോധിക്കണം.
Post Your Comments