കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കൂടെ നിന്നിട്ടും കൂറ് മാറിയ താരങ്ങള്‍ക്കെതിരെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ പ്രതിഷേധം. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗിലാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.
മാര്ട്ടിന് ലൂഥര്‍ കിംഗിന്റെ വാക്കുകളാണ് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് അവരുടെ ഫേസ്ബുക്ക് പേജില്‍ നല്‍കിയത്. ‘എല്ലായിടത്തുമുള്ള നീതിക്ക് ഭീഷണിയാണ് എവിടെയങ്കിലും ഉയര്‍ന്നുവരുന്ന അനീതി’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ഞാന്‍ എന്നും അവള്‍ക്കൊപ്പം എന്നും പോസ്റ്റില്‍ പറയുന്നു.
ഡബ്ല്യു.സി.സി അംഗങ്ങളായ രേവതി, റിമ കല്ലിങ്കല്‍, രമ്യ നമ്ബീശന്‍ തുടങ്ങിയവര്‍ക്കൊപ്പം നടന് ഹരീഷ് പേരടിയും പ്രതിഷേധം ഫേസ് ബുക്കിലൂടെ അറിയിച്ചിരുന്നു.
Post Your Comments