ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി സഞ്ജന ഗൽറാണി വിവാഹിതയായിരുന്നുവെന്ന് റിപ്പോർട്ടുകൾ. ബെംഗളൂരുവിൽ സർജനായ ഡോക്ടർ അസീസ് പാഷയുമായി സഞ്ജനയുടെ വിവാഹം കഴിഞ്ഞിരുന്നുവെന്ന് ടെെംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തത്.
Read also: അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞ് മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്
വിവാഹത്തോട് അനുബന്ധിച്ച് 2018ൽ നടി മതം മാറിയിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. അസീസ് പാഷയെ വിവാഹം ചെയ്യുന്നതിലേക്കായി നടി ഇസ്ലാം മതം സ്വീകരിച്ചതായും മാഹിറ എന്ന പേര് സ്വീകരിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മതം മാറിയ രേഖകളും വിവാഹ ചിത്രങ്ങളും സമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. എന്നാൽ വാർത്തയോട് സഞ്നയുടെ കുടുംബം പ്രതികരിച്ചിട്ടില്ല.
Post Your Comments