ലണ്ടന്‍: ഇറാനേയും ചൈനയേയും നേപ്പാള്‍ വഴിവിട്ട് സഹായിക്കുന്നതായി കണ്ടെത്തല്‍. ആണവ പ്രശ്‌നത്തിലും മനുഷ്യാവകാശ പ്രശ്‌നത്തിലും ഐക്യരാഷ്ട്രസഭയുടേയും സുരക്ഷാ കൗണ്‍സിലിന്റേയും നിയന്ത്രണമുള്ള രാജ്യങ്ങളെ സഹായിക്കുന്നതായാണ് കണ്ടെത്തല്‍. നേപ്പാളിലെ നിരവധി കമ്പനികളും ബാങ്കുകളും ഇറാനും ചൈനയ്ക്കുമായി പ്രവര്‍ത്തിക്കു ന്നുവെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് തെളിവുകള്‍ ലഭിച്ചു.
കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളാണ് അന്താരാഷ്ട്ര സാമ്പത്തികാന്വേഷണ സംഘടന ഇറാനെതിരെ വരുത്തിയിരിക്കുന്നത്. ഇതിനൊപ്പമാണ് ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേയും നിയന്ത്രണം വരുത്തിയത്. എന്നാല്‍ ഇരുരാജ്യങ്ങള്‍ക്കും വിദേശത്തുനിന്നുള്ള നിരവധി സാമ്പത്തിക ഇടപാടുകള്‍ക്ക് നേപ്പാള്‍ ഇടനിലക്കാരായി നില്‍ക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഫിനാന്‍ഷ്യല്‍ ക്രൈംസ് എന്‍ഫോഴ്‌സ്‌മെന്റ് നെറ്റ് വര്‍ക്കെന്ന അതീവരഹസ്യമായ റിപ്പോര്‍ട്ടാണ് അമേരിക്ക കേന്ദ്രീകരിച്ച് തയ്യാറാക്കുന്നത്. എല്ലാ രാജ്യങ്ങളുടെ അന്താരാഷ്ട്ര ധനഇടപാടുകളും ഇവരാണ് വളരെ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുന്നത്. 9 ബാങ്കുകളും 10 കമ്പനികളും നേപ്പാളില്‍ ചൈനയ്ക്കും ഇറാനുമായി അന്താരാഷ്ട്ര നാണയ വിനിമയ നിബന്ധനകള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുകയാണ്.
ഐക്യരാഷ്ട്ര സഭയുടെ മാര്‍ഗ്ഗരേഖകളെ വഞ്ചിച്ചുവെന്ന ഗുരുതരമായ കുറ്റമാണ് നേപ്പാള്‍ ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഒരു രാജ്യത്തിനെതിരെ സാമ്പത്തിക നിയന്ത്രണം വന്നാല്‍ ഐക്യരാഷ്ട്ര സഭ അറിയാതെ മറ്റൊരു രാജ്യവും ഒരു തരം സാമ്പത്തിക ഇടപാടുകളും കുറ്റാരോപിത രാജ്യങ്ങളുമായി നടത്താന്‍ പാടുള്ളതല്ല.
Post Your Comments