കുവൈത്ത്: രാജ്യത്ത് ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സ്മാര്‍ട്ട് പാര്‍ക്കിങ് കേന്ദ്രങ്ങളുമായി കുവൈത്ത് സർക്കാർ. ശര്‍ഖില്‍ ബഹുനില പാര്‍ക്കിങ് സമുച്ചയം നിര്മിക്കാനായികുവൈത്ത് മുനിസിപ്പാലിറ്റി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
റോഡിന്റെ ഇരുവശങ്ങളിലെയും പാർക്കിങ് വലിയ തോതിൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. എന്നാൽ ഈ പദ്ധതിയോടുകൂടി ഈ ഒരു പ്രശ്നത്തിന് തടയിടാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. നിലവില്‍ കുവൈത്തില്‍ വലിയ തോതില്‍ പാര്‍ക്കിങ് പ്രശ്നം നേരിടുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ് യൂനിയന്‍ നടത്തിയ പഠനപ്രകാരം പാര്‍ക്കിങ് സ്പേയ്സ് ആവശ്യകതയും ലഭ്യതയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.
Read Also: മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടിയുമായി കുവൈത്ത്
എന്നാൽ ഈ പദ്ധതിക്കായി 40 ദശലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലം അധികം കണ്ടെത്തേണ്ടതുണ്ട്. ഇതിന് 700 കോടി ദീനാറിന്റെ പദ്ധതി ആവശ്യമാണ്. 1990 മുതല്‍ 2009 വരെ കാലയളവില്‍ പാര്‍ക്കിങ്ങിന് മാത്രമായി 19 കെട്ടിടങ്ങള്‍ രാജ്യത്ത് നിര്‍മിക്കപ്പെട്ടു. എന്നാല്‍, 2009 മുതല്‍ ആകെ രണ്ട് കെട്ടിടങ്ങളാണ് നിര്‍മിച്ചത്. ഇക്കാലയളവില്‍ വാഹനങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടായത്.
Post Your Comments