KeralaLatest NewsNews

സർക്കാരിനെതിരെ തലസ്ഥാന വികസനത്തിനായി ജനകീയ കൂട്ടായ്‌മ

തിരുവനന്തപുരം: മാറിമാറി വരുന്ന സർക്കാരുകൾ തലസ്ഥാനത്തിന്റെ വികസനത്തെ അവഗണിക്കുന്നതിനെതിരെ ജനകീയ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകി തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ്.’അവൈയ്ക്ക് ട്രിവാൻഡ്രം’ എന്ന സംഘടനയുടെ ബാനറിലാണ് സമാനമനസ്കരായ ജനകീയ സംഘടനകളുമായി ചേർന്ന് തിരുവനന്തപുരത്തിന്റെ വികസനലക്ഷ്യത്തിനായി ചേംബർ ഓഫ് കൊമേഴ്‌സ് പ്രവർത്തിക്കുന്നത്.

റസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മ, വ്യാപാരികളുടെ സംഘടനകൾ ഐ.എം.എ. ടെക്‌നോപാർക്കിലെ കമ്പനികളുടെയും ജീവനക്കാരുടെയും കൂട്ടായ്മകൾ തുടങ്ങിയവരുടെ പിന്തുണ ഈ പുതിയ നീക്കത്തിനുണ്ടെന്ന് തിരുവനന്തപുരം. ചേംബർ ഓഫ് കൊമേഴ്‌സിന്റെയും പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻ നായർ പറഞ്ഞു.

വിമാനത്താവള വിഷയത്തിൽ തന്റെ അജ്ഞത പ്രകടമാക്കുന്ന തരത്തിലാണ് മന്ത്രി തോമസ് ഐസക്കിന്റെ ശശി തരൂരിനുള്ള കത്ത്. രാജസ്ഥാനിൽ നിന്നുള്ള പ്രതിനിധിയായിട്ടും കെ സി വേണുഗോപാൽ ജയ്പൂർ വിമാനത്താവള സ്വകാര്യവത്ക്കരണ എതിർക്കാതെ തിരുവന്തപുരത്തെ എതിർക്കുന്നത് അത്ഭുതമാണെന്ന് ചേംബർ ഓഫ് കൊമേഴ്‌സ് കുറ്റപ്പെടുത്തി.

Read Also: സ്വർണ്ണക്കടത്തെന്ന് സംശയം ; കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ തട്ടിക്കൊണ്ട് പോയി

തദ്ദേശ തിരഞ്ഞെടുപ്പിൽ ജാതി, മത,രാഷ്ട്രീയ നിലപടുകൾക്കതീതമായി തിരുവനന്തപുരത്തിന്റെ വികസനം മുന്നോട്ടിവെയ്ക്കുന്നവർ പിന്തുണയ്ക്കാൻ സംഘടനാ നേതൃത്വം നൽകും. സംഘടനയുടെ ഭാവിപ്രവർത്തനങ്ങളും നിലപാടുകളും ആലോചിക്കാനായി ഇതുമായി ബന്ധപ്പെട്ടവരുടെ യോഗം ഉടൻ കൂടുമെന്നും ഭാരവാഹികൾ അറിയിച്ചു.

shortlink

Post Your Comments


Back to top button