ന്യൂ ഡല്‍ഹി: കോവിഡ് -19 കണ്ടെത്തുന്നതിനായി ശനിയാഴ്ച രാജ്യത്തുടനീളം നടത്തിയത് 12ലക്ഷത്തിൽ പരം ടെസ്റ്റുകൾ. 12,06,806 സാമ്പിൾ പരിശോധനയാണ് ശനിയാഴ്ച രാജ്യത്ത് നടന്നത്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന പരിശോധന നിരക്കാണിത്. ഇതോടെ രാജ്യത്ത് ഇതുവരെ 6,36,61,060 സാന്പിളുകളാണ് പരിശോധിച്ചതെന്നും ഐസിഎംആര്‍ വ്യക്തമാക്കി.
Read also: കനത്ത മഴയെത്തുടർന്ന് മലമ്പുഴ, പോത്തുണ്ടി ഡാമുകൾ തുറന്നു
രാജ്യത്ത് കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സാമ്പിള്‍ പരിശോധന ഐസിഎംആര്‍ വര്‍ധിപ്പിച്ചത്. ഇന്ത്യയിലെ ആദ്യ കോവിഡ് -19 ടെസ്റ്റ് പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഐസിഎം ആർഅപെക്സ് വൈറോളജി ലബോറട്ടറിയിൽ ജനുവരി 23 നാണ് നടത്തിയത്.
Post Your Comments